Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

സുകാന്തിനെ പിഴിഞ്ഞെടുത്ത് ജസ്റ്റിസ് ബെച്ചു കുര്യൻ..! പോക്രിത്തരം കുടഞ്ഞെറിഞ്ഞു ഇന്ന് മേഘയുടെ വീട്ടിൽ

27 MAY 2025 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ കീഴടങ്ങിയ സുകാന്തിനെ ചൊവ്വാഴ്ച പേട്ട പൊലീസ് കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഐ ബി ഉദ്യോഗസ്ഥനായിരുന്ന പ്രതി എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ കീഴടങ്ങിയത്. തിങ്കൾ ഉച്ചയോടെ കീഴടങ്ങിയ സുകാന്തിനെ, കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട സ്‌റ്റേഷനിൽനിന്നുള്ള പൊലീസ്‌ സംഘം കൊച്ചിയിലെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

മുമ്പ് ഫോണിൽ നിന്ന് ഇവരുടെ ടെലിഗ്രാം ചാറ്റുകളടക്കം വീണ്ടെടുത്തിരുന്നു. ഇതിൽ യുവതിയെ സുകാന്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായി വ്യക്തമായിരുന്നു. ഫോൺ പരിശോധന വഴി യുവതിക്കു പുറമെ മറ്റ് പല പെൺകുട്ടികളെയും സുകാന്ത് ചൂഷണം ചെയ്തെന്നും വ്യക്തമായിരുന്നു. മുമ്പ് ആത്മഹത്യ ചെയ്ത യുവതിയും സുകാന്തും തമ്മിലുള്ള ടെലിഗ്രാം ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിൽ സുകാന്ത് യുവതിയോട് എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ചോദിക്കുന്നതടക്കമുള്ള ചാറ്റുകൾ ആത്മഹത്യ പ്രേരണയ്ക്കുള്ള തെളിവായി കോടതിയിൽ കാണിച്ചിരുന്നു.
ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റമാകാമെന്ന് ഹൈക്കോടതിയുടെ പരാമർശം. പെൺകുട്ടിയുടെ സുഹൃത്തും ഐ.ബി ഉദ്യോഗസ്ഥനുമായ പി. സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു.

മുഴുവൻ വസ്തുതയും പുറത്തുവരാൻ ഹർജിക്കാരനെ ചോദ്യം ചെയ്യണം. പ്രതി കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി നിർദ്ദേശിച്ചു. ഒളിവിലായിരുന്ന സുകാന്ത് ഇതിനു പിന്നാലെയാണ് ഇന്നലെ കൊച്ചി സിറ്റി പൊലീസിൽ ഹാജരായത്. താനുമായുള്ള വിവാഹത്തെ സ്വന്തം വീട്ടുകാർ എതിർത്തതിനാലാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു സുകാന്തിന്റെ വാദം. സ്നേഹിതയെ നഷ്ടപ്പെട്ടതിനാൽ മാനസിക വിഷമത്തിലാണെന്നും ചൂണ്ടിക്കാട്ടി.

 

 



എന്നാൽ കാൾ റെക്കാഡുകൾ, ബാങ്ക്-മെഡിക്കൽ രേഖകൾ, ഹർജിക്കാരനും യുവതിയുമായുള്ള വാട്സ്ആപ് ചാറ്റുകൾ എന്നിവ പരിശോധിച്ചപ്പോൾ വ്യത്യസ്ത ചിത്രമാണ് തെളിയുന്നതെന്ന് കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവുമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

യുവതിയെ ഗർഭിണിയാക്കുകയും നിർബന്ധിച്ച് അലസിപ്പിക്കുകയും ചെയ്‌തു. ഇതിനായി വ്യാജ വിവാഹക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹം ചെയ്യാൻ യുവതിയെ ഒഴിവാക്കാൻ നോക്കി. വിവാഹത്തിന് താത്പര്യമില്ലെന്ന് അവരുടെ അമ്മയ്‌ക്ക് സന്ദേശമയച്ചു.

യുവതിയോട് മരിക്കാൻ നിർദ്ദേശിച്ചും സന്ദേശങ്ങളയച്ചു. ആത്മഹത്യയ്‌ക്ക് തീയതി നിശ്ചയിക്കാനും ആവശ്യപ്പെട്ടു. യുവതിയുടെ ശമ്പളവും പ്രതി വാങ്ങി. ഹർജിക്കാരന് മുൻകൂർ ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഹർജിയിൽ യുവതിയുടെ അമ്മ കക്ഷിചേർന്നിരുന്നു.

 ചാറ്റുകൾ ചോർന്നതിൽ അതൃപ്തി

നിർണായക തെളിവുകളായ വാട്സ്ആപ് ചാറ്റുകൾ ചോർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പക്കലിരിക്കേയാണ് ചാറ്റുകൾ പുറത്തുവന്നത്. വാദത്തിനിടെ ഇതിലെ ഒരു വാക്കുപോലും പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. മറ്റേതോ സ്രോതസിൽ നിന്നാണ് വിവരം ചോർന്നത്. അന്വേഷണം വേണ്ടതാണെന്നും കോടതി പറഞ്ഞു. ചാറ്റുകൾ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

 സുകാന്തിന്റെ കീഴടങ്ങൽ പൊലീസിന് നാണക്കേട്

ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌ത കേസിൽ പ്രതിയായ സുകാന്ത് രണ്ടുമാസം കേരളത്തിൽ ഒളിവിൽ കഴിഞ്ഞിട്ടും പിടിക്കാത്തത് പൊലീസിന് നാണക്കേടായി. ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയതിനു പിന്നാലെ സുകാന്ത് കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. സുകാന്തിനെ പിടിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാത്തതും അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകാത്തതും വീഴ്ചയാണ്. ഇതിനു പിന്നിൽ ഒത്തുകളിയും സംശയിക്കണം.

പേട്ട പൊലീസ് രണ്ടുതവണ കൊച്ചിയിലെത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സുകാന്ത് ഫോണോ ഡിജിറ്റൽ ഉപകരണങ്ങളോ എ.ടി.എം കാർഡോ ഉപയോഗിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് പൊലീസ് പറയുന്നത്. മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്‌ക്ക് സമീപം റെയിൽവേ പാളത്തിൽ ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇത്തരം അന്വേഷണങ്ങളിൽ മൊബൈൽ ടവർ ലൊക്കേഷനും എ.ടി.എം കാർഡുപയോഗവുമാണ് പൊലീസിന്റെ തുറുപ്പുചീട്ട്. ഐ.ബി ഉദ്യോഗസ്ഥനായിരുന്ന സുകാന്തിന് അന്വേഷണരീതി വ്യക്തമായറിയാം. അതിനാൽ ഫോണോ എ.ടി.എം കാർഡോ ഉപയോഗിച്ചില്ല.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോൺ പൊലീസ് നിരീക്ഷിച്ചെങ്കിലും ഇയാളുടെ വിളിയെത്തിയിട്ടില്ല. ഇതുകാരണം ടവർലൊക്കേഷൻ ലഭിച്ചില്ല.


 ഉന്നതരുമായി ഉറ്റബന്ധം
സാധാരണ ഒളിവിലുള്ള പ്രതികൾ പണം തീരുമ്പോൾ ആരെയെങ്കിലും വിളിച്ച് അത് അക്കൗണ്ടിലിടാൻ ആവശ്യപ്പെടും. ഭൂരിഭാഗം കേസുകളിലും പണം എ.ടി.എമ്മിൽ നിന്ന് പിൻവലിക്കുന്നത് പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിക്കും. ഇതേക്കുറിച്ച് വ്യക്തമായി സുകാന്തിന് അറിയാം. ഐ.ബി ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് ഉന്നത പൊലീസുദ്യോഗസ്ഥരുമായടക്കം ഉറ്റബന്ധമുണ്ട്. മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി തീരുമാനമെടുക്കുംവരെ സുകാന്തിനെ പിടിക്കാത്തതിനു പിന്നിലെ കാരണമിതാണെന്നും ആരോപണമുണ്ട്.
ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുകാന്തിനുേേനരയുള്ള ആരോപണങ്ങള്‍ക്ക് തെളിവുകളുണ്ടെന്നും വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന് സംശയിക്കുന്നതായും ഉത്തരവില്‍ പറയുന്നു. ഇതോടെ സുകാന്തിന് മേലുള്ള ആത്മഹത്യാ കേസില്‍ കുരുക്കു മുറുകുമെന്ന് ഉറപ്പായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (5 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (23 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (30 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (41 minutes ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (48 minutes ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (1 hour ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (2 hours ago)

ഇന്ത്യൻ ആർമിയുടെ വണ്ടി തടഞ്ഞുനിർത്തി,മിലിട്ടറി ലൈസൻസ് വലിച്ചെറിഞ്ഞ് RTO-യുടെ ഷോ..മിനിറ്റിനുള്ളിൽ ജോലി സ്വാഹാ!  (9 hours ago)

Malayali Vartha Recommends