Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

ട്രാക്കിന് മുന്നിൽ ലോക്കോ പൈലറ്റ് കണ്ടത് ട്രെയിനിൽ സഡൻ ബ്രെക്ക്..! പൊട്ടിത്തെറിക്ക് മുൻപ്

27 MAY 2025 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

കോഴിക്കോട് ഇന്നലെ വൈകിട്ട് ഉണ്ടാകുമായിരുന്ന വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം. കനത്ത മഴയില്‍ അതീവ ജാഗ്രതയോടെയായിരുന്നു തിരുനെല്‍വേലിയില്‍നിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ യാത്ര. പെട്ടെന്നാണ് മുന്നിലെ ട്രാക്കിലെ തീപ്പൊരി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ വെളിച്ചമില്ലാതായതോടെ ട്രാക്ക് കാണാന്‍പറ്റാത്ത അവസ്ഥയുമായി. എന്നാല്‍ വേഗം കുറച്ച് ട്രെയിന്‍ മുന്നോട്ട് എടുത്തു. പെട്ടെന്നാണ് കണ്‍മുന്നില്‍ ട്രാക്കിലേക്ക് എന്തോ തള്ളിനില്‍ക്കുന്നപോലെ കണ്ടത്. ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ ട്രെയിന്‍ ബ്രേക്കിട്ടു നിര്‍ത്തി. അപ്രതീക്ഷിതമായി ട്രെയിന്‍ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ യാത്രക്കാരടക്കം അമ്പരന്നെങ്കിലും വന്‍ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.

്മാത്തോട്ടം-അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതലൈനില്‍ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്. ട്രെയിന്‍ ഉടന്‍ ബ്രെക്ക് ഇട്ട് നിര്‍ത്തിയതാണ് അപകടം ഒഴിയാന്‍ കാരണമായത്. കണ്‍മുന്നിലുണ്ടായ ഭീതിതമായ അവസ്ഥയെ കുറിച്ച് വിവരിക്കുമ്പോള്‍ ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിന്റെ സംസാരത്തില്‍നിന്ന് ഭീതിയൊഴിയുന്നില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് താരതമ്യേന വേഗത്തില്‍ വരുന്നതിനിടെ ഫറോക്ക് കഴിഞ്ഞ് അല്‍പ്പം കൂടി മുന്നോട്ട് നീങ്ങിയപ്പോഴാണ് സംഭവം.

 

 



തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കനത്ത മഴയിലും കാറ്റിലും ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ക്കൊപ്പം അലൂമിനിയം ഷീറ്റും വീണത്. അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതലൈനില്‍ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്. വലിയശബ്ദമാണുണ്ടായത്. ഈ തീപ്പൊരിയാണ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ആകര്‍ഷിച്ചതും വലിയ ദുരന്തത്തില്‍ നിന്ന് തന്നെ യാത്രക്കാരെ രക്ഷിച്ചതും.

സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ഞെട്ടിത്തരിച്ചാണ് ട്രെയിനിനടുത്തേക്ക് എത്തിയത്. ട്രെയിന്‍ വേഗം കുറച്ചതിനാലാണ് പെട്ടെന്ന് ബ്രേക്കിടാനായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രാക്കിലേക്ക് മരവും ഷീറ്റും വീണതിനാല്‍ വലിയ തീപ്പൊരി ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. ലൈന്‍ പൊട്ടിയതോടുകൂടിയാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്. അതോടെ ട്രാക്കിലും തീവണ്ടിക്കുള്ളിലും പൂര്‍ണമായും ഇരുട്ടാകുകയായിരുന്നു.

അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വൈകീട്ട് 6.55-നാണ് ചുഴലിക്കാറ്റുപോലെ അതിശക്തമായ കാറ്റ് വീശിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീടിന്റെ മേല്‍ക്കൂരയിലെ കൂറ്റന്‍ അലൂമിനിയം ഷീറ്റ് വൈദ്യുതലൈനിലേക്കുവീണ് തീപ്പൊരിയുയര്‍ന്നു. സമീപത്തെ മൂന്നുമരങ്ങളും ട്രാക്കിലേക്കുവീണു. നാട്ടുകാര്‍ സിഗ്‌നല്‍കാണിച്ച് വണ്ടിനിര്‍ത്തിയതും വൈദ്യുതിവിച്ഛേദിക്കപ്പെട്ടപ്പോള്‍ ട്രെയിനിന്റെ വേഗം കുറഞ്ഞതുംമൂലമാണ് വന്‍ദുരന്തം ഒഴിവായത്.

 

 


അപകടമുണ്ടായസ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് നിര്‍ത്താനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇരുപാളങ്ങളിലും തടസ്സമുണ്ടായതിനാല്‍ മൂന്നുമണിക്കൂറിലേറെ തീവണ്ടികള്‍ വൈകി. ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടുനിന്ന് സ്റ്റേഷന്‍ മാനേജര്‍ സി.കെ. ഹരീഷിന്റെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരും വൈദ്യുതലൈന്‍ അറ്റകുറ്റപ്പണിനടത്തുന്നതിനുള്ള ഒഎച്ച്ഇ ഇന്‍സ്‌പെക്ഷന്‍കാരും സ്ഥലത്തെത്തി.

രണ്ടാംട്രാക്കിലേക്കുവീണ മരക്കൊമ്പുകള്‍ മുറിച്ചുനീക്കി. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് രാത്രി 10 മണിയോടെ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് കടത്തിവിട്ടു. മേല്‍ക്കൂരവീണ ട്രാക്കിലെ തടസ്സം ചൊവ്വാഴ്ചമാത്രമേ നീക്കാനാവൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂർ വൈകി ഓടുകയാണ്. രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ് എത്തിയത് പുലർച്ചെ 5.45 ഓടെയാണ്.

എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷൻ സമീപം റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ സമയം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആൽമരം മറിഞ്ഞ് വീണത്.  രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. റെയിൽവേയും ഫയർഫോഴ്സും നാട്ടുകാരും  തടസം മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. നിരവധി ട്രെയിനുകളുടെ ഷെഡ്യൂൾ പുനക്രമീകരിച്ചു.





വൈകിയോടുന്ന ട്രെയിനുകൾ

ചെന്നൈ-മാംഗ്ലൂർ മെയിൽ

കോഴിക്കോട്-ഷൊർണ്ണൂർ പാസഞ്ചർ

തിരുവനന്തപുരം-മാംഗ്ലൂർ മലബാർ എക്സ്പ്രസ്

അന്ത്യോദയ എക്സ്പ്രസ്

ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്

നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്

ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്

രാജ്യറാണി എക്സ്പ്രസ്

അമൃത്സർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്


എറണാകുളത്തു റയിൽവേ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവം പൂർണമായി പരിഹരിച്ചെന്ന് റെയിൽവെ അറിയിച്ചു.
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (5 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (23 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (30 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (41 minutes ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (48 minutes ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (1 hour ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (2 hours ago)

ഇന്ത്യൻ ആർമിയുടെ വണ്ടി തടഞ്ഞുനിർത്തി,മിലിട്ടറി ലൈസൻസ് വലിച്ചെറിഞ്ഞ് RTO-യുടെ ഷോ..മിനിറ്റിനുള്ളിൽ ജോലി സ്വാഹാ!  (9 hours ago)

Malayali Vartha Recommends