Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗാസയുടെ 77 ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു...ണ് ഹമാസിന്റെ വിനീതമായ അഭ്യര്‍ഥന..

28 MAY 2025 07:28 PM IST
മലയാളി വാര്‍ത്ത

ഹമാസ് എന്ന പലസ്തീന്‍  ഭീകരപ്രസ്ഥാനത്തെ ഇസ്രായേല്‍ ഏറെക്കുറെ ഇല്ലാതാക്കുകയാണ്. ഗാസയുടെ 77  ശതമാനം ഭൂപ്രദേശങ്ങളും പിടിച്ചെടുത്ത ഇസ്രായേലിന് മുന്നില്‍ ഹമാസ് ഗതികെട്ട് കേഴുന്ന സ്ഥിതിയെത്തിയിരിക്കുന്നു. എങ്ങനെയും യുദ്ധം അവസാനിപ്പിക്കാനും പലസ്തീനികളെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹമാസിന്റെ വിനീതമായ  അഭ്യര്‍ഥന.ഇസ്രയേലുമായുള്ള യുദ്ധം തുടരുന്നതിനിടെ ഗാസയില്‍ ഹമാസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്.  രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഹമാസിന്റെ മുന്‍നിര നേതാക്കളെ ഏറെപ്പേരെയും  ഇസ്രയേല്‍ വധിച്ചു കഴിഞ്ഞു.

 

ഇതോടകം ഹമാസിന്റെ അന്‍പതു നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസും അംഗകരിച്ചിട്ടുണ്ട്.  ഹമാസിന്റെ ആയുധശേഷിയും പണശേഷിയും പൂര്‍ണമായി തരിപ്പണമായതോടെ യുദ്ധം തുടരുന്നത് അവരുടെ സാമ്പത്തിക സ്രോതസിനെയും  ബാധിച്ചുകഴിഞ്ഞു.ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന  അംഗങ്ങള്‍ക്കുള്ള വേതനം പോലും ഹമാസിനു സാധിക്കുന്നില്ല. നാല് മാസത്തേക്ക് 900 ഷെക്കല്‍ അതായത്  240 യുഎസ് ഡോളര്‍  മാത്രമാണ് ശമ്പളമായി നല്‍കാന്‍ ഹമാസിന് സാധിച്ചിട്ടുള്ളൂ. ഇത് ഹമാസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷത്തിന് കാരണമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ പ്രതിരോധ സേനയുടെ കനത്ത ആക്രമണത്തില്‍ മുന്‍നിര നേതൃത്വത്തെ നഷ്ടമാകുന്നതിനിടയിലാണ് ഹമാസിനെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വല്ലാതെ  വലയ്ക്കുന്നത്.

പട്ടിണി കൊടികുത്തി വാഴുന്ന ഗാസയില്‍ നിന്ന് ഇതോടകം ആറു ലക്ഷം പേര്‍ പലായനം ചെയ്തുകഴിഞ്ഞു.ഹമാസിന്റെ ചരിത്രത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത  സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. ഹമാസിനുള്ളില്‍ തന്നെ പോരും ഭിന്നതയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. യുദ്ധത്തിലെ ഏകോപനത്തെയും നേതാക്കളുടെ മരണം  ബാധിച്ചതായി ഹമാസ് നേതാക്കള്‍ പറയുന്നു.അതേസമയം അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ ഗാസയിലെ ആക്രമണങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കുകയാണ്. ശനിയാഴ്ച ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒന്‍മ്പത് കുട്ടികളാണ് കൊല്ലപ്പെട്ടത്.

 

ഐക്യരാഷ്ട്രസഭയുടെ  ഭക്ഷണമുള്‍പ്പെടെയുള്ള സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇസ്രയേല്‍ നടത്തുന്നത്.
ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാനായി ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം  ഇസ്രയേലും അമേരിക്കയും തള്ളിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന യോഗത്തില്‍ ഹമാസും അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധിയും  കരട് കരാറില്‍ യോജിച്ചതായാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. 60 ദിവസത്തെ വെടിനിര്‍ത്തലും രണ്ടുഘട്ടങ്ങളായി 10 ബന്ദികളെ മോചിപ്പിക്കലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.ഗാസയില്‍ വംശഹത്യ 600 ദിവസം പിന്നിടുമ്പോഴും ഇസ്രയേല്‍ സൈന്യം ശക്തമായ ബോംബാക്രമണം തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതിനാലായിരം കവിഞ്ഞിരിക്കുന്നു.

 

ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് പരിക്കേറ്റു.ഇസ്രയേല്‍ ഉപരോധത്തില്‍ ഇന്നലെ നേരിയ ഇളവ് നല്‍കിയതോടെ ഗാസയിലെത്തിയ ഭക്ഷ്യവസ്തുക്കളുടെ വിതരണകേന്ദ്രത്തില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ കരാറുകാര്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു.ആശുപത്രികളില്‍ മെഡിക്കല്‍ സാമഗ്രികള്‍ തീര്‍ന്നതിനാല്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയിരുന്ന ഗാസയിലെ ദരാജിലുള്ള സ്‌കൂളിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തില്‍ മാത്രം 36 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. എന്നാല്‍ ഭീതരരെ  ലക്ഷ്യമിട്ടാണ് സ്‌കൂള്‍ ആക്രമിച്ചതെന്നും ഇവിടെ ഹമാസ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രയേല്‍ സേന അവകാശപ്പെട്ടു.

 

കനത്ത ആക്രമണത്തിന് പിന്നാലെ ഗാസയുടെ 77 ശതമാനത്തിന്റെയും നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.ഹമാസുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം മാര്‍ച്ച് മുതലാണ് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചത്. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുകയോ നിരായുധീകരിക്കപ്പെടുകയോ ചെയ്യുന്നതുവരെയും ശേഷിക്കുന്ന 58 ബന്ദികളെ മോചിപ്പിക്കുന്നത് വരെയും യുദ്ധം തുടരുമെന്നാണ് ഇസ്രയേലിന്റെ അന്ത്യശാസനം.ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ കഴിയാവുന്ന കരാറല്ല ഹമാസ് മുന്നോട്ട് വച്ചതെന്നും വെടിനിര്‍ത്തലിന് സമ്മതമല്ലെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്.

 

പ്രഖ്യാപിച്ചാല്‍ കൈവശമുള്ള ബന്ദികളില്‍ 10 പേരെ രണ്ടുഘട്ടമായി മോചിപ്പിക്കാമെന്നായിരുന്നു ഹമാസിന്റെ വാഗ്ദാനം. വെടിനിര്‍ത്തലിന് പുറമെ ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഭാഗികമായി പിന്‍മാറണമെന്നും ഇസ്രയേല്‍ വിട്ടയയ്‌ക്കേണ്ട തടവുകാരുടെ പട്ടികയും ഒപ്പമുണ്ടായിരുന്നു.
അതേസമയം, ബന്ദികളുടെ മോചനം വൈകില്ലെന്നും ഹമാസിന്റെ കാര്യത്തിലും ബന്ദികളുടെ കാര്യത്തിലുമുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. കൈവശമുള്ള എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നും പകരമായി ഗാസയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറണമെന്നായിരുന്നു ഹമാസിന്റെ  ആദ്യ ആവശ്യം. ഇത് തള്ളിയ നെതന്യാഹു, താല്‍കാലികമായ വെടിനിര്‍ത്തലിനെ താല്‍പര്യമുള്ളൂവെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും നിലപാടെടുത്തു. ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്ത ശേഷമെ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്നും പ്രഖ്യാപിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends