മണ്ണാര്‍ക്കാട് സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മണ്ണാര്‍ക്കാട് എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... മണ്ണാര്‍ക്കാട് സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മണ്ണാര്‍ക്കാട് എംപ്ലോയ്മെന്റ് ഓഫീസര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്
പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനിയാണ്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. മെയ് 31ന് റിട്ടേയര്മെന്റിന്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടില്‍ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാര്‍ക്കാട് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റെ ഡോര്‍ തട്ടുകയായിരുന്നു. റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി .
നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha