നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം

ജൂണ്‍ മാസം നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍) കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് (ആബ്‌സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാന്‍ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കൊവിഡ് സംശയിക്കപ്പെടുന്നവര്‍ക്കും സ്ഥിരീകരിച്ചവര്‍ക്കും ഇത്തരത്തില്‍ വോട്ട് ചെയ്യാനാവും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാകും ഇവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനാവുകയെന്ന് അറിയിച്ചിട്ടുണ്ട്. ഈ വിവരം ഇലക്ഷന്‍ കമ്മീഷന് മേയ് 26ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് വിവിധ അനുമതികള്‍ക്കായി സുവിധ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടിയുള്ള അനുമതി അപേക്ഷകള്‍ ഇതിലൂടെ നല്‍കാന്‍ കഴിയും. റാലികള്‍, യോഗങ്ങള്‍, വാഹന ഉപയോഗം തുടങ്ങിയവ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ നിന്ന് എളുപ്പത്തില്‍ സമര്‍പ്പിക്കാനും ട്രാക്ക് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലിലൂടെ കഴിയും.
https://www.facebook.com/Malayalivartha