കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

അതിശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമായിരിക്കും.
മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് ഡിടിപിസി യുടേയും ടൂറിസം വകുപ്പിന്റേയും കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ താല്‍ക്കാലികമായി അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിര്‍ത്തി വെക്കുന്നതാണ്.
കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അതേ സമയം മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണമുണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha