കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് വ്യാപാരി മരിച്ചു...

കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് വ്യാപാരി മരിച്ചു. സ്വര്‍ണ വ്യാപാരിയായ സണ്ണി ഫ്രാന്‍സിസാണ് മരിച്ചത്. പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. സണ്ണി ഫ്രാന്‍സിസിന്റെ സ്ഥാപനത്തില്‍ ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന്റെ പരിശോധനകള്‍ നടന്നിരുന്നു.
ഫയര്‍ ഫോഴ്സ് അടക്കം സ്ഥലത്തെത്തി ലിഫ്റ്റ് പരിശോധിച്ച് മടങ്ങി. ഇതിനുപിന്നാലെ സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റില്‍ കയറി. എന്നാല്‍ ലിഫ്റ്റ് നിന്നുപോയി. പിന്നീട് ലിഫ്റ്റ് പെട്ടെന്ന് മുകളിലേക്ക് പോകുകയും ഇടിച്ച് നില്‍ക്കുകയും ചെയ്തു. ഈ സമയത്ത് ലിഫ്റ്റിനുള്ളിലായിരുന്നു സണ്ണിയ്ക്ക് പരിക്കേറ്റു. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha