സങ്കടക്കാഴ്ചയായി... തിരുനാവായയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

തിരുനാവായയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് സിനാന്‍ (21) ആണ് മരണപ്പെട്ടത്. തിരുനാവായ വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറ് മാസ ലോജിസ്ടിക്ക് കോഴ്‌സ് വിദ്യാര്‍ഥിയാണ്. ഒരു മാസം മുമ്പാണ് കോഴ്സിന് ചേര്‍ന്നത്.
ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥി ഉച്ചക്ക് ശേഷം പിന്നീട് ക്ലാസ്സില്‍ തിരിച്ചെത്തിയില്ല. വൈകുന്നേരം സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാര്‍ഥി വീണ് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു.
തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോളേജിലെ സിസിടിവിയില്‍ വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് പതിഞ്ഞിട്ടുണ്ട്. തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha