അതിശക്തമായ മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണു... ട്രെയിനുകള്‍ വൈകിയോടുന്നു

അതിശക്തമായ മഴയില്‍ പലയിടത്തും ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്സ്പ്രസ് വൈകിയോടും. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിന്‍ വൈകിയതാണ് ജനശതാബ്ദി വൈകാനായി കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്.
ഇന്നലെ രാത്രി എറണാകുളം, തിരുവനന്തപുരം റൂട്ടില്‍ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ മരം വീണത് ട്രെയിന്‍ ഗതാഗതം താറുമാറാക്കിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരം ഗുരുവായൂര്‍ എക്സ്പ്രസും വൈകി ഓടുന്നു. നിലവില്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാര്‍ , മാവേലി , ഇന്റസിറ്റി , ഷാലിമാര്‍ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത.
അതേസമയം ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയോര മേഖലയിലെ രാത്രി യാത്രാ നിരോധനം ഇന്നും തുടരും. വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha