പാടശേഖരത്തിൽ ചൂണ്ടയിടുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങി; ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നിട്ടും; കോട്ടയം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു പേർ വള്ളം മുങ്ങി മരിച്ചു

കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം. മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് പാടശേഖരത്തിൽ വള്ളം മുങ്ങി മരിച്ചത്. കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ പ്രദേശത്തെ പാടശേഖരങ്ങളിൽ വെള്ളം കയറി . ഇവിടെ ചൂണ്ടയിടുന്നതിനായാണ് മൂന്നംഗ സംഘം വള്ളത്തിൽ എത്തിയത്. പാടശേഖരത്തിൽ ചൂണ്ടയിടുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു.
രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. എന്നാൽ, വള്ളം മുങ്ങിയതോടെ രണ്ടു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണിന്റെ നേതൃത്വത്തിൽ നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് മൃതദേഹം കോട്ടയം പുതുപ്പള്ളി പാറാട്ട് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha