പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സഫലമാകുന്നു; ഭരണ സമിതിക്ക് അഭിമാനിക്കാമെന്ന് മന്ത്രി ജി. ആർ അനിൽ

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സാധ്യമാവുകയാണെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ . കരകുളം ഗ്രാമപഞ്ചായത്ത് അയണിക്കാട് വാർഡിലെ നവീകരിച്ച പൊതുകിണർ ഉദ്ഘാടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദരിദ്രരായ 17 കുടുംബങ്ങളാണ് കരകുളം പഞ്ചായത്തിൽ ഉള്ളത്. ഈ കുടുംബങ്ങളെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പഞ്ചായത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ തികച്ചും പ്രശംസനീയമാണ്. വഴി, വെള്ളം, വെളിച്ചം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എല്ലാം ഉറപ്പാക്കുന്ന പഞ്ചായത്താണ് കരകുളം.
സമ്പൂർണമായും കരകുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു എന്നതിൽ ഭരണസമിതിക്ക് അഭിമാനിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'അരങ്ങ് 2025 ' താലൂക്ക് തല ജേതാക്കളായ സി ഡി എസിനെയും കേരളോത്സവം ജേതാക്കളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.
https://www.facebook.com/Malayalivartha