ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണ് അധ്യാപിക മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി... തിരുവനന്തപുരത്ത് സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.
പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയായ വിനോദിനി ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനായാണ് ആനാവൂര്‍ സ്‌കൂളിലെത്തിയത്. രാവിലെ 11 മണിയോടെ ക്‌ളാസ് മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സ്‌കൂളിലെ മറ്റ് അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് അധ്യാപികയുടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയില്‍. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും .
"
https://www.facebook.com/Malayalivartha