കിളിമാനൂരില്‍ അജ്ഞാത വഹനമിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു...

കിളിമാനൂരില്‍ അജ്ഞാത വഹനമിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. കിളിമാനൂര്‍ സ്വദേശി നന്ദകുമാറാണ് മരിച്ചത്. കിളിമാനൂര്‍ - നാഗരൂര്‍ റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇടിച്ച വാഹനത്തില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി നന്ദകുമാറിനടുത്തെത്തുന്നത് ദൃശ്യങ്ങളിലുണ്ട്. നന്ദകുമാറിനെ അയാള്‍ തട്ടിവിളിച്ചെങ്കിലും അനക്കമില്ലെന്ന് കണ്ടതോടെ ഇയാള്‍ ആരെയോ ഫോണില്‍ വിളിക്കുന്നു. ശേഷം വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് സൂചനകളുള്ളത്. മറ്റൊരു വാഹനത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha