സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...

പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക്... സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേര്‍ക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആര്‍ട്ട് അക്കാഡമിയുടേയും നേതൃത്വത്തില്‍ കലവൂരില്‍ സ്ട്രീറ്റ് ആര്‍ട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്‌കൂള്‍ മതിലുകളും പരിസരവും മനോഹരമാക്കിയിരിക്കുകയാണ്.
31ന് 5,000 പേര്‍ പങ്കെടുക്കുന്ന വിളംബരജാഥ മന്ത്രി സജി ചെറിയാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രവേശനോത്സവ പരിപാടികള്‍ തല്‍സമയം എല്ലാ സ്‌കൂളുകളിലും സംപ്രേഷണം ചെയ്യുന്നതാണ്.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, റീലുകള്‍ എന്നിവ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. കനത്ത മഴ പാഠപുസ്തക വിതരണത്തില്‍ കാലതാമസം വരുത്തിയെന്നും മന്ത്രി .
https://www.facebook.com/Malayalivartha