രാജ്യത്തെ കോവിഡ് കേസുകള്‍ 4,000 പിന്നിട്ടു

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവാഴ്ചത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 1,416 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടെന്നും അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്ര 494, ഗുജറാത്തി 397 എന്നിങ്ങനെ പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 512 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയും ചൊവാഴ്ചയുമായി രാജ്യത്ത് 5 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും മഹാരാഷ്ട്രയില്‍ രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയ്ക്കു പുറമെ, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha