പാലക്കാട് കോഴിക്കോട് റൂട്ടിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ക്ക് സാദ്ധ്യത

കേരളത്തില്‍ നിരവധി യാത്രക്കാരുള്ള പാലക്കാട് കോഴിക്കോട് റൂട്ടാണെങ്കിലും ആവശ്യത്തിന് ട്രെയിന്‍ സര്‍വീസുകളില്ലാത്ത കാരണം യാത്രക്കാര്‍ വലയുന്നത് മണിക്കൂറുകളോളം. പകല്‍ സമയത്ത് പോലും മണിക്കൂറുകളോളം കാത്തിരുന്നാലാണ് പാലക്കാട് കോഴിക്കോട് റൂട്ടിലേക്ക് യാത്രക്കാര്‍ക്ക് ട്രെയിന്‍ കിട്ടുന്നത്. നിരവധി ആളുകള്‍ ദിവസേന യാത്ര ചെയ്യുന്ന ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കേരളത്തില്‍ വന്ദേഭാരത് മെട്രോ സര്‍വീസ് ആരംഭിക്കുമ്പോള്‍ പരിഗണിക്കുന്ന റൂട്ടുകളില്‍ ഒന്നാണ് പാലക്കാട് കോഴിക്കോട്. എന്നാല്‍ ഇതിന് ഇനിയും കാലമെടുക്കുമെന്നിരിക്കെ ഒരു ട്രെയിനെങ്കിലും ഉടനടി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ കാര്യം യാത്രക്കാര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നതാണ് മറ്റൊരു കാര്യം. ജനപ്രതിനിധികളും റെയില്‍വേ ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം നിരവധി തവണ ഉന്നയിച്ചതാണ്.
പാലക്കാട് ജംഗ്ഷന് (ഒലവക്കോട്) റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പകല്‍ സമയത്തെ ആദ്യത്തെ ട്രെയിന്‍ രാവിലെ ഏഴ് മണിക്കാണ്. 9.10ന് ഇത് കോഴിക്കോട് എത്തിച്ചേരും. കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റിയാണ് ഈ ട്രെയിന്‍. 11.15ന് പാലക്കാട് എത്തി ഉച്ചയ്ക്ക് 2.10ന് കോഴിക്കോട് എത്തുന്ന യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്സ്പ്രസ് ആണ് രണ്ടാമത്തെ ട്രെയിന്‍. വൈകുന്നേരം 4.10ന് ആണ് പിന്നീട് പാലക്കാട് നിന്ന് കോഴിക്കോടേക്ക് ട്രെയിനുള്ളത്.
കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള സ്ഥിതിയും ഇത് തന്നെയാണ്. രാവിലെ 10.40നു പാലക്കാട് എത്തുന്ന കണ്ണൂര്‍ കോയമ്പത്തൂര്‍ ട്രെയിനാണ് കോഴിക്കോട് പാലക്കാട് റൂട്ടിലെ ആദ്യ ട്രെയിന്‍. ഉച്ചയ്ക്ക് 1.55നു പാലക്കാട് എത്തുന്ന മംഗളൂരു ചെന്നൈ എക്സ്പ്രസ്, വൈകിട്ട് 5ന് എത്തുന്ന മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, 5.30ന് എത്തുന്ന മംഗളൂരു കോയമ്പത്തൂര്‍ എക്സ്പ്രസ് തുടങ്ങിയവയാണു പകല്‍സമയത്തെ മറ്റു ട്രെയിനുകള്‍. പിന്നീട് കോഴിക്കോടു നിന്ന് 5.30ന് പുറപ്പെടുന്ന ചെന്നൈ മെയില്‍ രാത്രി 8.30നാണ് പാലക്കാട് എത്തുക.
https://www.facebook.com/Malayalivartha