ശരണം വിളികളുമായി ഭക്തര്‍ ശബരിമലയിലേക്ക് .... ശബരിമല നട ഇന്ന് തുറക്കും....

സ്വാമിയേ ശരണമയ്യപ്പാ.... പ്രതിഷ്ഠാദിന പൂജകളോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകന്‍ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.
തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്‌നി ജ്വലിപ്പിക്കുകയും ചെയ്യും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കും. പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ 5ന് നടതുറന്നു. 5.30 മുതല്‍ നെയ്യഭിഷേകം . 7.30ന് ഉഷ:പൂജയ്ക്കുശേഷം കലശാഭിഷേകം നടക്കും. വൈകുന്നേരം 5ന് നടതുറന്ന് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും.
പ്രതിഷ്ഠാദിന പൂജകള്‍ പൂര്‍ത്തിയാക്കി 9.50ന് അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് ധ്യാന നിദ്രയിലാക്കി നടയടയ്ക്കുന്നതാണ്. മിഥുനമാസ പൂജകള്‍ക്കായി 14ന് വൈകിട്ട് 5ന് നട തുറക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha