പത്തനംതിട്ട അടൂര്‍ ബൈപ്പാസില്‍ വാഹനാപകടം.... കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്ക്

പത്തനംതിട്ട അടൂര്‍ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് പരുക്ക്. കാറും ലോറിയും തമ്മിലാമ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് . ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു.
"
https://www.facebook.com/Malayalivartha

























