കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അഫാൻ സംസാരിക്കുന്നുണ്ട്; പക്ഷേ ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്ന് അഫാൻ; ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ അഫാനെ പരിശോധിക്കും!!!

കഴിഞ്ഞ ദിവസം അഫാന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു . ഐസിയുവിലാണ് അഫാൻ . അഫാന്റെ മൊഴി എടുക്കൽ നിർണായകമായിരുന്നു . ഐസിയുവിലുള്ള അഫാന്റെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അഫാൻ മജിസ്ട്രേറ്റിനു മൊഴി നൽകിയത് ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് . തീർച്ചയായും ആ പറയുന്നത് സത്യമാണോ വ്യാജമാണോ എന്ന സംശയം നിലിവിൽ ഉയരുന്നുണ്ട്. കാരണം ഡോക്ടർമാർ വ്യക്തമാക്കുന്നത് അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ്.
ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും ഇത് വരെ നടത്തിയിട്ടുമില്ല. അത്തരത്തിലൊരു നീക്കത്തിന് സാധ്യതയുണ്ട്. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവ് സംഭവിച്ചിരുന്നു. പക്ഷേ വേഗത്തിൽത്തന്നെ അഫാന്റെ നിലയിൽ മാറ്റമുണ്ടായി എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത് . ഒരാഴ്ച മുൻപായിരുന്നു വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക് അഫാനെ മാറ്റിയത്.
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ അഫാനെ പരിശോധിക്കും. ഇതിനു ശേഷം ഐസിയുവിൽനിന്നു മാറ്റുക എന്ന തലത്തിലേക്ക് കടക്കുന്നത്. കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അഫാന് സംസാരിക്കാനും കഴിയുന്നുണ്ട്. പെരുമാറ്റം സാധാരണനിലയിലാണ്. എഴുന്നേറ്റു നടക്കാൻ ബുദ്ധിമുട്ടുണ്ട്. ശ്വസിക്കാനും ഭക്ഷണം കഴിക്കുന്നതിനുമടക്കം ബുദ്ധിമുട്ടുകളൊന്നും അഫാനില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
പൂജപ്പുര ജയിലിലെ വിചാരണ തടവുകാരനായ അഫാൻ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ അഫാനെ കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം.
https://www.facebook.com/Malayalivartha

























