നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് നിയന്ത്രണം പോയ കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകക്ക് താമസിക്കുന്ന പാലാ ചന്ദ്രന്‍കുന്നേല്‍ കുടുംബാംഗം ജെറിന് ജെയിംസ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിലാണ് സംഭവം നടന്നത്
പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാര്‍ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേര്‍ രക്ഷപെട്ടു. അപകടത്തില്‍ ജെറിന് കാറിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. ജെറിനാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് സംശയം. വിവരമറിഞ്ഞ് പള്ളിക്കത്തോട് എസ്.എച്ച്.ഒ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പാമ്പാടിയില്‍ നിന്നുള്ള അഗ്നിരക്ഷാസേനാ സംഘവും സ്ഥലത്തെത്തി.
തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പള്ളിക്കത്തോട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha