സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍....

കേരളത്തില്‍ 9ന് ട്രോളിംഗ് നിരോധനം തുടങ്ങും. ജൂലായ് 31 അര്‍ദ്ധരാത്രി വരെ തുടരും. ഇതോടെ,മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമടക്കം സംസ്ഥാനത്തെ 2.75 ലക്ഷം പേരുടെ ജീവിതം ദുരിതത്തിലാകും.
നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങളെ തൊഴിലാളികള്‍ ആശ്രയിക്കുമെങ്കിലും തുച്ഛമായ വരുമാനമേ കിട്ടുകയുള്ളൂ. കേരള തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ വല വരിച്ച് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിയന്ത്രണമുള്ളത്.
ബോട്ടുകളിലെ തൊഴിലാളികളില്‍ പകുതിയും ഇതര സംസ്ഥാനക്കാരാണ്. ഇവര്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങും. ഹാര്‍ബറുകളിലെ ലേലക്കാര്‍, ചുമട്ടു തൊഴിലാളികള്‍, ചരക്ക് തിരിയുന്നവര്‍, സംസ്കരണ ഫാക്ടറികളിലെ പീലിംഗ് തൊഴിലാളികള്‍, വലകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കും തൊഴിലുണ്ടാകില്ല. സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഒരാഴ്ചത്തേക്ക് പോലും തികയില്ല.
അതേസമയം കപ്പല്‍ മുങ്ങി കണ്ടെയ്നര്‍ കടലില്‍ വീണതോടെ മത്സ്യക്കച്ചവടം ഇടിഞ്ഞിട്ടും മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയില്‍ നിന്നുള്ള സഹായധനം സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























