സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബക്രീദ് അവധി നാളെ

ബക്രീദ് പൊതുഅവധി സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നാളെയാണ്. അതേസമയം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയായിരിക്കും. ബാങ്ക് അവധിയും നാളെയാണ്.
കലണ്ടറില്‍ അവധി ഇന്നാണ്. എന്നാല്‍, കേരളത്തില്‍ മാസപ്പിറവി ദൃശ്യമാകാതിരുന്ന സാഹചര്യത്തില്‍ ബലി പെരുന്നാള്‍ ശനിയാഴ്ച ആഘോഷിക്കാന്‍ മതപണ്ഡിതര്‍ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ന്ന് വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി. പകരം ശനിയാഴ്ച അവധി നല്കാന് ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു.
പിന്നാലെ, വെള്ളിയാഴ്ചയും അവധി നല്‍കണമെന്ന് മുസ്ളിംലീഗ് ഉള്‍പ്പെടെ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസത്തെ അവധി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha