കാസര്‍കോട് ഓവുചാലില്‍ വീണ കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... കാറഡുക്ക ബെള്ളിഗെയില്‍ റോഡിലെ ഓവുചാലില്‍ വീണ കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അച്ഛന് തള്ളി മാറ്റിയ കാറാണ് ദേഹത്തേക്ക് മറിഞ്ഞത്. ബള്ളിഗെ സ്വദേശി ഹരിദാസ്ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പ്രധാന റോഡില്‍ നിന്ന് 100 മീറ്റര്‍ താഴെയാണ് വീട്. വീട്ടിലേക്കെത്താനായി 50 മീറ്റര്‍ ശേഷിക്കേ കാര്‍ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാനായി നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു പോയി. കാര്‍ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാര്‍ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയില്‍ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. സഹോദരി ദേവനന്ദ.
https://www.facebook.com/Malayalivartha