ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി ബാലന്‍പറമ്പില്‍ മഹേഷ് ബാബുവിന്റെ മകന് ആരോമല്‍ (23) ആണ് മരിച്ചത്.
കെപിഎസി ജംഗ്്ഷനു സമീപം ഇന്നലെ രാത്രി 10നാണ് അപകടം നടന്നത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീഴുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
അതേസമയം ദേശീയപാതയില്‍ കമലാലയം ജംഗ്്ഷനില്‍ രാത്രി 11 നുണ്ടായ മറ്റൊരപകടത്തില്‍ ബൈക്ക് കുഴിയില്‍ വീണ് ഐക്യജംക്ഷന്‍ സ്വദേശിക്ക് പരുക്കേറ്റു. പരുക്കേറ്റ നബിന്ഷായെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























