മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി...

നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഇത്തവണത്തെ തൃശൂര്‍ പൂരം വളരെ മികച്ച രീതിയില്‍ നടത്തിയെന്നും നല്ലതിനെ നല്ലതായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. പൂരം മികച്ച രീതിയില്‍ നടത്തിയതില്‍ മന്ത്രി കെ രാജനും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, പിഎംഎവൈ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിച്ചു. കേരള സംസ്‌കാരത്തിന് യോജിച്ചതല്ല ഈ പദ്ധതിയെന്നാണ് പിഎംഎവൈ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. പാവപ്പെട്ടവന് ഒരു മാനക്കുറവുമില്ല. കൂരയില്ലാത്തവന് കൂരയാണ് വേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നിലമ്പൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് വിജയിച്ചാല്‍ ഒരു ഗവ. കോളേജ് അനുവദിക്കുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. മണ്ഡലത്തില്‍ പ്രമുഖര്‍ അടക്കം പത്തു പേരാണ് ജനവിധി തേടുന്നത്.
https://www.facebook.com/Malayalivartha