ഇരട്ടക്കുട്ടികൾ ജനിച്ചതോടെ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്‌ടർ ...! പിന്നാലെ യുവതിയുടെ മരണ വാർത്ത; സിസേറിയന് ശേഷം സംഭവിച്ചത്? ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. എടത്വ സ്വദേശി നിത്യ മോഹനൻ. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത് . 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടു ക്കുകയായിരുന്നു .
പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു. 3 മണിയോടെ ഹൃദയ തകരാർ ഉണ്ടെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും അറിയിച്ചു . എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ല എന്നതടക്കമുള്ള ആരോപണം ബന്ധുക്കൾ പറയുന്നു.
https://www.facebook.com/Malayalivartha