Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

വി എസിന്റെ ജീവിതലക്ഷ്യം പിണറായി കീറി കൊട്ടയിലിട്ടു: മൂന്നാർ തകർക്കലിന് പിണറായി പകരം വീട്ടി... ഇടുക്കി ഇനി വൻകിടകാർക്ക്

08 JUNE 2025 12:19 PM IST
മലയാളി വാര്‍ത്ത
വി എസ് അച്ചുതാനന്ദൻ ജീവിച്ചിരിക്കെ പിണറായി വിജയൻ അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം കീറി കൊട്ടയിലിട്ടു. 


പട്ടയഭൂമിയിലെ 1500 ചതുരശ്രയടി വരെയുള്ള വീട്, കടമുറി തുടങ്ങിയവ ഫീസില്ലാതെ ക്രമപ്പെടുത്താൻ റവന്യു വകുപ്പു തയാറാക്കിയ ഭൂപതിവു ചട്ടഭേദഗതിയുടെ കരട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അംഗീകരിച്ചതോടെയാണ് വി എസിന്റെ ജീവിതം നിഷ്ഫലമായത് . ഇടുക്കിയിലെ പ്രകൃതിക്ക് വേണ്ടി വർഷങ്ങളോളം സമരം നയിച്ച വി എസിന്റെ പാർട്ടി  തന്നെ ഇടുക്കി വൻകിടക്കാർക്ക് എഴുതി കൊടുത്തു.

  കൃഷിക്കായി പതിച്ചു നൽകിയ സ്ഥലത്തു നിർമിച്ച വീടുകളും ക്രമപ്പെടുത്താനാണ് തീരുമാനം . അപേക്ഷിച്ചാൽ 90 ദിവസങ്ങൾക്കകം പരിശോധനയില്ലാതെ ക്രമപ്പെടുത്തി നൽകുന്ന തരത്തിലാകും ചട്ടഭേദഗതി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുകെട്ടിടങ്ങൾ എന്നിവ പരിശോധനയ്ക്കു ശേഷം ഫീസില്ലാതെ ക്രമപ്പെടുത്തും.    

വലിയ വ്യാപാരസ്ഥാപനങ്ങൾ പരിശോധനയ്ക്കു ശേഷം, ഫീസ് വാങ്ങി ക്രമപ്പെടുത്തി നൽകാൻ സർക്കാരിന് അധികാരമുണ്ടാകും. 10,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ കലക്ടർക്ക് ഉൾപ്പെടെ അധികാരമുണ്ട്. പഞ്ചായത്ത് പ്രദേശങ്ങളിൽ ഭൂമി പതിച്ചു നൽകുന്ന 1964 ലെ ചട്ടങ്ങൾ, നഗരപ്രദേശങ്ങളിൽ പതിച്ചു നൽകുന്ന 1995 ലെ ചട്ടങ്ങൾ, 1977 ജനുവരി ഒന്നിനു മുൻപു വനഭൂമിയിൽ നടത്തിയ കുടിയേറ്റം ക്രമീകരിക്കുന്ന 1993 ലെ ചട്ടങ്ങൾ എന്നിവയിലാണ് പ്രധാനമായും ഭേദഗതി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം നീങ്ങിയ ശേഷം ഭേദഗതിയുടെ കരട് മന്ത്രിസഭായോഗം പരിഗണിക്കും. 

പട്ടയഭൂമികളിൽ പ്രവർത്തിച്ചിരുന്ന ക്വാറികൾക്കും പ്രവർത്തനാനുമതി നൽകാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. 65 ക്വാറികളാണ് പട്ടയഭൂമികളിൽ പ്രവർത്തിച്ചിരുന്നത്. ഹൈക്കോടതി വിധിയെ തുടർന്ന് ഇവ പ്രവർത്തനം നിർത്തി. അതേസമയം, പുതിയ ക്വാറികൾ ആരംഭിക്കാൻ അനുവാദം നൽകാനാവില്ല. പതിച്ചു കൊടുത്ത ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാൻ പാടില്ലെന്ന് 2010 ൽ മൂന്നാർ മേഖലയെ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായമാണ് ചട്ടഭേദഗതിയിലേക്കു നയിച്ചത്.   മുഖ്യമന്ത്രിയുടെ മുൻഗാമി വി എസ് അച്യുതാനന്ദൻ  തന്റെ സമര ജീവിതത്തിന്റെ അവസാന നാൾ വരെ പോരാടിയത്  ഇടുക്കിയിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടിയായിരുന്നു.  വി എസിന്റെ സ്വപ്നങ്ങളുടെ കടയ്ക്കലാണ് പിണറായിയുടെ ഭൂപതിവ് ഭേദഗതി കത്തിവയ്ക്കുന്നത് 

നിയമസഭ ഏകകണ്ഠമായി  പാസ്സാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ മുൻ ഗവർണർ ആദ്യം ഒപ്പിട്ടില്ല.  പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻറെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകിയത്. 64 ലെ സുപ്രധാനമായ ഭൂമി പതിവ് നിയമത്തിൽ നിർണ്ണായക ഭേദഗതി കൊണ്ടുവന്നാണ് നിയമസഭ ബിൽ പാസ്സാക്കിയത്. പട്ടയഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥ മാറാനായിരുന്നു ബിൽ. പട്ടയഭൂമിയിൽ വർഷങ്ങളായുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് നിയമസാധുത നൽകണമെന്ന കർഷകരുടെ ആവശ്യത്തോട് ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും യോജിപ്പായിരുന്നു. പ്രശ്നത്തിൽ നിയമസഭയിൽ ഏറ്റവും അധികം സബ് മിഷൻ കൊണ്ടുവന്നതും പ്രതിപക്ഷ എംഎൽഎമാ‌ർ. പല ബില്ലുകളെയും അതിശക്തമായി എതിർത്ത പ്രതിപക്ഷം ഇതിന് കൈകൊടുത്തപ്പോൾ ക്രമവൽക്കരണത്തിന് ഫീസ് പാടില്ലെന്ന് മാത്രമാണ് ആകെ ആവശ്യപ്പെട്ടത്.  

ഒരുനിശ്ചിത ഫീസ് ചുമത്തിയുള്ള ക്രമവൽക്കരണമാണ് റവന്യുവകുപ്പ് ആദ്യം ആലോചിച്ചത്. പക്ഷെ പിന്നീട് സൗജന്യമെന്ന നിലയിലേക്കാണ് ചർച്ചമാറി. ബിൽ ഗവർണർ ഒപ്പിട്ട് നിയമമാകുമ്പോൾ ചട്ടം കൊണ്ടുവരുമ്പോൾ വിശദമായ ചർച്ചക്ക് റവന്യുവകുപ്പ് തീരുമാനിച്ചിരുന്നു. ബില്ലിന്‍റെ മറവിൽ കയ്യേറ്റങ്ങൾക്കും സാധുത കിട്ടുമെന്ന ആശങ്കയായിരുന്നു ബിൽ കൊണ്ടുവന്നപ്പോൾ മുതൽ ഉയർന്നത്. പട്ടയഭൂമിയിലെ പാർട്ടി ഓഫീസുകൾക്ക് മുതൽ ക്വാറികൾക്ക് വരെ സാധുത കൈവരുമെന്നായിരുന്നു പ്രധാനപ്രശ്നം.

ഗവർണർക്ക് കിട്ടിയ പരാതികളിലൊന്ന് പരിസ്ഥിതിവാദികളുടേതായിരുന്നു. പുതുതായി പട്ടയഭൂമിയിൽ കെട്ടിടം പണിയാൻ ബിൽ വഴി അനുമതി കിട്ടുന്നില്ല എന്ന പരാതിയും ലഭിച്ചിരുന്നു. ഈ പരാതികൾ രാജ്ഭവൻ സർക്കാറിന് അയച്ചെങ്കിലും മറുപടി കിട്ടിയില്ല.
വി.എസ്. അച്ചുതാനന്ദന് ബോധം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എഴുന്നേറ്റ് പിണറായി വിജയനെ  അടിക്കുമായിരുന്നു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിലൂടെ  കോടികളാണ് സി പി എമ്മിന് മറിയാൻ പോകുന്നത്. 2026 ൽ നിയമസഭാ  തിരഞ്ഞടുപ്പ് നടക്കാനിരിക്കെ കീശ നിറയ്ക്കാനുള്ള പിണറായി സർക്കാരിൻെറ പുതിയ  കുറുക്കുവഴിയാണ്  ഭൂപതിവ് ചട്ടങ്ങളടെ ഭേദഗതി.  

ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് വിവിധ തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്  വേണ്ടിയാണ് 1960 ലെ ഭൂപതിവ് നിയമത്തില്‍ സർക്കാർ  ഭേദഗതി വരുത്തുന്നത്. 

1960 ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി.  ഇതിന്റെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും  ഭേദഗതി ചെയ്യും.  

1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു.   ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ  ക്രമവൽക്കരിക്കും.  

1500 സ്ക്വയർ ഫീറ്റിന് താഴെയുള്ള നിർമ്മിതികൾ എന്ന സർക്കാർ വിശേഷണം  ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1500 എന്ന് പൊതുവെ പറയുമ്പോൾ ചെറിയ കെട്ടിടങ്ങളെയാണ് ഉദ്ദേശിക്കുന്നത്. 1500 സ്ക്വയർ ഫീറ്റിൽ എന്ത് അഴിമതിയെ
ന്ന് കരുതിയാലും തെറ്റില്ല.എന്നാൽ സർക്കാർ പുറത്തുവിട്ട വിവരങ്ങളിൽ 1500 സ്ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾ  ക്രമവൽക്കരിക്കാൻ കൂടുതൽ ഫീസ് ഈടാക്കുമെന്ന് പറയുന്നുണ്ട്. കൂടുതൽ ഫീസ് എന്നതിലാണ് കാര്യം.

ഇടുക്കി ജില്ല  കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡസ്റ്റിനേഷനാണ്. മുമ്പ് മൂന്നാറിലും മറയൂരിലുമൊക്കെയായി ഒതുങ്ങി നിന്ന  ടൂറിസം സാധ്യതകൾ ഇന്ന് ജില്ലയിലാകെ വ്യാപിച്ചിരിക്കുന്നു. ജില്ലയിൽ അനധികൃതമായ നിർമ്മാണങ്ങൾ  നിരവധി ഉയരുന്നുണ്ട്.
ഇതിനകം ഉയർന്നിട്ടുമുണ്ട്.  ഇത്തരം കെട്ടിടങ്ങളിൽ ചിലതാണ് 2006 ലെ വി എസ്  സർക്കാരിൻ്റെ കാലത്ത് തകർത്തു കളഞ്ഞത്. 

ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ  അന്ന് മൂന്നാറിലെ അനധികൃത നിർമ്മാണങ്ങളൊക്കെയും വി.എസ് തകർക്കുമായിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മൂന്നാർ ഓപ്പറേഷന് എതിരായിരുന്നു.മൂന്നാർ ഓപ്പറേഷൻ  അട്ടിമറിക്കാൻ മുന്നിട്ടുനിന്നത് പിണറായിയാണ്.  എം.എം.മണിയെ പോലുള്ളവർ അന്ന് ഇടുക്കിയിലെ ഭൂമാഫിയക്ക് അനുകൂലമായിരുന്നു.  വിഎസിൻെറ പദ്ധതി അട്ടിമറിക്കാൻ പിണറായിക്ക് നിർദ്ദേശങ്ങളെല്ലാം നൽകിയിരുന്നത് എം എം മണിയായിരുന്നു.

സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകും വിധത്തില്‍ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍  തയ്യാറാക്കാന്‍ റവന്യൂ നിയമ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.  ഇതിനു പിന്നിലും നിഗൂഢമായ ഒരു ഐഡിയ  ഉണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ട്.ഇതിനെല്ലാം സി പി എം നേതാക്കളുടെ പിന്തുണയുണ്ട്. ചില പ്രാദേശിക  നേതാക്കൻമാർ ഇത്തരം അനധികൃത നിർമാണങ്ങൾ സെറ്റാക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നുണ്ട്.    

കാര്‍ഡമം ഹില്‍ റിസര്‍വ്വില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ഭുമിയുടെ പ്രത്യേക പട്ടിക ഉടന്‍  ലഭ്യമാക്കി  ലാന്റ് രജിസ്റ്ററില്‍ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കും.   20384.59 ഹെക്ടര്‍ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതില്‍ പട്ടയം നല്‍കാന്‍ ബാക്കിയുള്ളവയില്‍ അടിയന്തര തീരുമാനമെടുക്കാന്‍ റവന്യൂ, വനം വകുപ്പുകളും ജില്ലാ കളക്ടറും കെ എസ് ഇ ബിയും ചേര്‍ന്ന്  തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടര്‍ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി. ഇടുക്കിയിലെ അനധിക്യത 
കൈയേറ്റക്കാർക്ക് ഇത് വലിയ അനുഗ്രഹമായി മാറും. 

പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍  രണ്ടുതരം പ്രശ്‌നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്നു മുഖ്യമന്ത്രി  പറഞ്ഞു.  1960 ലെ ഭൂപതിവ് നിയമത്തിലും  ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം.  നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്‌നങ്ങളാണ് രണ്ടാമത്തേത്. 

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സർക്കാർ പരിഗണിച്ചു.





ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാൻ തീരുമാനിക്കും. ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച  സര്‍ക്കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കും. 

ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ  ഏതാണ്ട് 5470 അപേക്ഷകള്‍ സർക്കാർ പരിഗണിക്കും.

ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്‍മുടി ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകളും പരിഗണിക്കും.   ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകളും പരിഗണിക്കും.

ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകള്‍ സർക്കാർ പരിഗണിക്കും.

ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം  അനുവദിക്കും.       

ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകളും സർക്കാർ കണക്കിലെടുക്കുന്നുണ്ട്.  ഈ  വിഷയങ്ങളില്‍  ഉടനെ തീരുമാനമെടുക്കാന്‍  യോഗം നിശ്ചയിച്ചു.  ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ എസ് ഇ ബിയും ജില്ലാ കളക്ടറും സംയുക്തമായി ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. 

ആനവിലാസം വില്ലേജിനെ എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന്   തീരുമാനം കൈക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.  പട്ടയ ഭൂമിയില്‍ നിന്ന് ഉടമസ്ഥര്‍ക്ക് മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കാന്‍ റവന്യു, വനം മന്ത്രിമാര്‍ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി കര്‍ഷകരുടെ പരാതികള്‍ വനം വകുപ്പിന് ലഭിച്ചിരുന്നു.  ജില്ലയില്‍ ഉയര്‍ന്നിട്ടുള്ള ഇത്തരം  എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

പട്ടയഭൂമിയിലെ മരം മുറി എന്നെല്ലാം കേൾക്കുമ്പോൾ  അത് സാധാരണക്കാരുടെ കാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്. ഭൂപരിഷ്ക്കരണ നിയമത്തിലെ വിപ്ലവകരമായ  ഭേദഗതിക്കാണ്  സർക്കാർ തയ്യാറെടുക്കുന്നത്. എല്ലാം പാവങ്ങളുടെ പേരിലാക്കി കോടികൾ അടിച്ചുമാറ്റാനാണ്   ലക്ഷ്യമിടുന്നത്.

ഇനി മറ്റൊരു രഹസ്യംകൂടി ഉടൻ പുറത്തുവരും. അത് ഖനനത്തിനുള്ള അനുമതിയാണ്.  പതിച്ചു നൽകിയ ഭൂമിയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിലാണ് അവ്യക്തത.

ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിലാണ് സർക്കാരിന് ആശയക്കുഴപ്പം. പതിച്ചു നൽകുന്ന ഭൂമിയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ച  നിയമോപദേശം. 

ഇതു വലിയ തരത്തിലുള്ള പാരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.  

വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ ചട്ടം ഭേദഗതി ചെയ്യാമെന്ന് അഡ്വക്കേറ്റ് ജനറൽ ഉപദേശം നൽകി. ആവശ്യമെങ്കിൽ കേരള ഭൂപതിവ് നിയമങ്ങളിൽ വരെ മാറ്റം വരുത്താം. ഭൂപതിവ് ചട്ടം അനുസരിച്ച് പതിച്ചു നൽകുന്ന ഭൂമിയിൽ വീട് ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോടതി വിലക്കിയിരുന്നു. ഇതോടെ ജനങ്ങൾ പ്രതിസന്ധിയിലായി. ഇതു മറികടക്കാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. പതിച്ചു നൽകുന്ന ഭൂമിയിൽ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖനനത്തിൽ വ്യക്തത വരുത്താൻ സർക്കാർ വീണ്ടും നിയമോപദേശം തേടിയത്. ഏതായാലും ഖനനം കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

അതായത് കോടികളാണ് പിരിയാൻ പോകുന്നത്. അതും വി എസിന്റെ കരണത്തടിച്ച്. വി എസ് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്ങനെയൊക്കെചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അഭിപ്രായമുണ്ട്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (2 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (3 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (3 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (4 hours ago)

കെഎസ്ആര്‍ടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ വെള്ളമടി  (4 hours ago)

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ പ്രൊഫഷണല്‍ കോളേജുകള്‍ക്കടക്കം അവധി പ്രഖ്യാപിച്ചു  (6 hours ago)

വാസലിൻ ആള് പുലിയാണ് കേട്ടോ  (6 hours ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (7 hours ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (7 hours ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (7 hours ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (7 hours ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (7 hours ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (7 hours ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (7 hours ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (7 hours ago)

Malayali Vartha Recommends