ഐസിയുവിൽ നിന്നും അഫാനെ അവിടേക്ക് മാറ്റും; അഫാൻ തിരിച്ച് ജയിലെത്തിയാൽ സംഭവിക്കാനിരിക്കുന്നത് മറ്റൊന്ന്.!

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫാന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി. ഐസിയുവിലാണ് അഫാൻ . ഇന്ന് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റാനാണ് സാധ്യത. ആരോഗ്യം മെച്ചപ്പെടുന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. അഫാൻ അപകട നില തരണം ചെയ്തു. ആളുകളെ തിരിച്ചറിയാൻ അഫാന് സാധിക്കുന്നുണ്ട്.
തീർച്ചയായും ആത്മഹത്യാ പ്രവണത അഫാനെ വിട്ടു മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി അഫാൻ തിരിച്ച് ജയിലിൽ എത്തിയാലും ആത്മഹത്യ പ്രവണത കാണിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഐസിയുവിലുള്ള അഫാന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അഫാൻ മജിസ്ട്രേറ്റിനു മൊഴി നൽകിയത് ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത് അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ്. ഓർമ്മക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളൊന്നും ഇത് വരെ നടത്തിയിട്ടുമില്ല.
അത്തരത്തിലൊരു നീക്കത്തിന് സാധ്യതയുണ്ട്. ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവ് സംഭവിച്ചിരുന്നു. പക്ഷേ വേഗത്തിൽത്തന്നെ അഫാന്റെ നിലയിൽ മാറ്റമുണ്ടായി എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത് . ഒരാഴ്ച മുൻപായിരുന്നു വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക് അഫാനെ മാറ്റിയത്.
https://www.facebook.com/Malayalivartha

























