ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം....

കണ്ണൂരില്‍ പിലാത്തറ - പാപ്പിനിശേരി കെ എസ് ടിപി റോഡില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. ബൈക്ക് യാത്രികനായ ഏഴോം മേലതിയടത്തെ സി സജിത് ബാബു (58) ആണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് സെക്ഷന്‍ ജീവനക്കാരനാണ് സജിത് ബാബു.
തിങ്കളാഴ്ച രാവിലെ 6ഓടെ ചെറുകുന്ന് പുന്നച്ചേരി സെന്റ് മേരീസ് എല്‍ പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. ഇടിയേറ്റ് ബൈക്ക് പൂര്‍ണമായും തകര്‍ന്നനിലയിലാണ്.
അതേസമയം കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. തിരൂര്‍ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അര്‍ഷാദ് (മുത്തു) ആണ് മരിച്ചത്.
ഞായര്‍ പുലര്‍ച്ചെ ഈസ്റ്റ് കൊടുവള്ളിയില്‍വച്ചായിരുന്നു അപകടം സംഭവിച്ചത്. നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ്..
" f
https://www.facebook.com/Malayalivartha