ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനിലോറിയിലിടിച്ചു; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം ഉഴവുർ ടൗണിൽ ഞായറാഴ്ച രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ ഗോപിയുടെ മകൻഅരുൺ ഗോപി (29) ആണ് മരിച്ചത് .അരുൺ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മിനിലോറിയിടിച്ചായിരുന്നു അപകടം.
ഉടൻ ഉഴവുർ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസിയായ അരുൺ അവധിയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു. മൃതദേഹം മോനിപ്പള്ളിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൈമാറി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും
https://www.facebook.com/Malayalivartha