Widgets Magazine
11
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം... ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര നാളെ


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...

ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി

09 JUNE 2025 11:22 PM IST
മലയാളി വാര്‍ത്ത

നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി പ്രസ്താവനയില്‍ അറിയിച്ചു.

തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായത്. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെഎസ്ഇബി ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളു എന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാം. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും ചേര്‍ക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. അര്‍ഹമായ പാരിതോഷികവും നല്‍കും.

ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോണ്‍ നമ്പര്‍ ചുവടെ
വൈദ്യുതി ഭവന്‍, തിരുവനന്തപുരം 0471 2444554
തിരുവനന്തപുരം 9446008154, 8155
കൊല്ലം 9446008480, 8481
പത്തനംതിട്ട (തിരുവല്ല) 9446008484, 8485
ആലപ്പുഴ 9496018592, 18623
കോട്ടയം 9446008156, 8157
ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165
എറണാകുളം 9446008160, 8161
തൃശ്ശൂര്‍ 9446008482, 8483
പാലക്കാട് 9446008162, 8163
മലപ്പുറം 9446008486, 8487
കോഴിക്കോട് 9446008168, 8169
വയനാട് (കല്‍പ്പറ്റ) 9446008170, 8171
കണ്ണൂര്‍ 9446008488, 8489
കാസര്‍കോട് 9446008172, 8173
കോള്‍ സെന്റര്‍ നം: 1912, 9496 01 01 01 (കോള്‍ & വാട്‌സാപ്)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീചിത്രയില്‍ മുടങ്ങിയ ശസ്ത്രക്രിയകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പുനരാരംഭിച്ചു  (4 hours ago)

ജമാഅത്ത് ഇസ്ലാമി സഖ്യത്തിന് പിന്നില്‍ യുഡിഎഫിന്റെ അധികാരക്കൊതിയെന്ന് വിമര്‍ശിച്ച് മന്ത്രി റിയാസ്  (5 hours ago)

മധുവിധു ആഘോഷത്തിനിടെ കൊലപാതകം: സോനവും 21 കാരനും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയം  (5 hours ago)

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന  (5 hours ago)

നടന്‍ വിശാലിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി  (5 hours ago)

ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌തേടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് പിന്നാലെ പോകുന്നവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  (5 hours ago)

പോക്‌സോ കേസ് പ്രതിയെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച പ്രധാന അദ്ധ്യാപകന് സസ്‌പെന്‍ഷന്‍  (5 hours ago)

കെനിയയിലെ അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു  (6 hours ago)

കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ച 6 പേരില്‍ 5 പേരും മലയാളികള്‍  (6 hours ago)

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോയെന്ന് എം വി ഗോവിന്ദന്‍  (6 hours ago)

അമ്പതുവയസുകാരിയുടെ ലീലാവിലാസത്തിന് ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാനും വന്‍ തുക പിഴയും വിധിച്ച് കോടതി  (8 hours ago)

അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (9 hours ago)

മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു  (9 hours ago)

കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം  (9 hours ago)

ഓസ്ട്രിയയില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends