എം.ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവം... ഹര്‍ജികള്‍ കര്‍ണാടക ഹൈകോടതി ഇന്ന് പരിഗണിക്കും

എം.ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതിനെ ചോദ്യം ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഡി.എന്‍.എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് കര്‍ണാടക ഹൈകോടതി പരിഗണിക്കും.
തിങ്കളാഴ്ച, ആര്‍.സി.ബിയും ഡി.എന്‍.എ എന്റര്‍ടൈന്‍മെന്റും തങ്ങള്‍ക്കെതിരായ എഫ്.ഐ.ആറുകളെ ചോദ്യം ചെയ്ത് വെവ്വേറെ ഹരജികള്‍ സമര്‍പ്പിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) ഉടമയായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡ് (ആര്‍.സി.എസ്.എല്‍) കേസില്‍ തങ്ങളെ തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാദിക്കുകയും ചെയ്തു.
പരിമിതമായ പാസുകള്‍ മാത്രമേ ലഭ്യമാകൂ എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമായി അറിയിച്ചിരുന്നുവെന്ന് ആര്‍.സി.എസ്.എല്‍ ഹരജിയില്‍ അവകാശപ്പെട്ടു. സൗജന്യ പാസുകള്‍ക്ക് പോലും പ്രവേശനത്തിന് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരുന്നു.
ഉച്ചയ്ക്ക് 1.45 ന് തുറക്കേണ്ടിയിരുന്ന സ്റ്റേഡിയം ഗേറ്റുകള്‍ യഥാര്‍ഥത്തില്‍ മൂന്ന് മണിക്ക് മാത്രമാണ് തുറന്നതെന്നും ഇത് ജനക്കൂട്ടത്തിന്റെ തിരക്കിന് കാരണമായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha