നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ...യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് മണ്ഡലത്തിലെത്തും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ... പ്രമുഖ നേതാക്കളുടെ നിര പാര്‍ട്ടികളുടെ പ്രചാരണത്തിനായി സജീവമായി ഇറങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് മണ്ഡലത്തിലെത്തും. അതിന് ഒരു ദിവസം മുമ്പായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് സൂചനകളുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പാണ് പ്രധാന അജണ്ടയിലുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി നിലമ്പൂരിലുണ്ടാകും.
ഇതിനിടെ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ പ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസുഫ് പഠാന്‍ എത്തിയേക്കും.
https://www.facebook.com/Malayalivartha