തേങ്ങ എടുക്കാനായി തോട്ടിലിറങ്ങി; ഒഴുക്കിൽപെട്ട് കാണാതായി; പത്താം ദിവസം കോട്ടയം മീനടം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ കോട്ടയം മീനടം സ്വദേശിയുടെ മൃതദേഹം പത്താം ദിവസം കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട ടീം എമർജൻസി ആണ് മുതദേഹം കണ്ടെത്തിയത്. മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസി (66) ൻ്റെ മൃതദേഹമാണ് പത്ത് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത്.
തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് നിഗമനം. കഴിഞ്ഞ മെയ് 31 ന് വൈകുന്നേരമാണ് ഇദ്ദേഹം തോട്ടിൽ വീണത്. മീനടം വലിയതോടിൻ്റെ പുത്തൻപുരപ്പടി മുതൽ കൊടൂരാറ്റിലെ പുതുപ്പള്ളി ഭാഗത്ത് വരെ പാമ്പാടി ഫയർ ഫോഴ്സിൻ്റെയും, ഈരാറ്റുപേട്ടയിലെയും മണിമലയിലെയും ടീം എമർജൻസി കേരളയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
തോട്ടിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെയും, കുറ്റിച്ചെടികളുടെയും ഇടയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള അന്വേഷണവും നടത്തി. ഒടുവിലാണ് പത്ത് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha