സ്വർണ്ണമാല ബൈക്കിൽ വന്നയാൾ വലിച്ചു പറിച്ചു; വയോധികയായ മാലയാണ് മോഷ്ടിച്ചത്

കോട്ടയം തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് വയോധികയുടെ മൂന്നു പവൻ തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്നയാൾ വലിച്ചു പറിച്ചുകൊണ്ടുപോയി. കോട്ടമുറി ഭാഗത്ത് താമസിക്കുന്ന 83 വയസ്സുള്ള മേരിക്കുട്ടി മാത്യു എന്ന സ്ത്രീയുടെ മാലയാണ് പറിച്ചു കൊണ്ടുപോയത്.
വീട്ടിൽ വച്ചിരിക്കുന്ന വിറക് എടുക്കാൻ എന്ന് പറഞ്ഞ് ഗേറ്റിനടുത്ത് എത്തിയ ആൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ചെവി കേൾക്കാൻ വയ്യാത്ത മേരിക്കുട്ടി ഗേറ്റ് അടുത്തേക്ക് ചെല്ലുന്ന സമയം മാല പറിച്ചുകൊണ്ട് പോയതായിട്ടാണ് പരാതി ചുമല സ്കൂട്ടറിൽ വന്ന് കറുത്ത ഷർട്ട് ധരിച്ച മുണ്ടും ധരിച്ച ഒരാൾ ആണ് എന്നാണ് മനസ്സിലായത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ ആരംഭിച്ചു.
https://www.facebook.com/Malayalivartha