കണ്ണീര്‍ക്കാഴ്ചയായി... കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സങ്കടമടക്കാനാവാതെ.... കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം സ്വദേശി ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. സുമി ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha