പാറശ്ശാല പരശുവയ്ക്കല്‍ റെയില്‍വെ പാലത്തില്‍ ജലവിതരണ പൈപ്പ് പൊട്ടി...ശക്തിയില്‍ തെറിച്ച വെളളത്തെ മറികടക്കുവാന്‍ ശ്രമിച്ച വയോധിക തെറിച്ച് വീണു

ഒഴിവായത് വന്‍ ദുരന്തം... പാറശ്ശാല പരശുവയ്ക്കല്‍ റെയില്‍വെ പാലത്തില്‍ ജലവിതരണ പൈപ്പ് പൊട്ടി. പൈപ്പില്‍ നിന്ന് പുറത്തേക്ക് ശക്തിയില്‍ തെറിച്ച വെളളത്തെ മറികടക്കുവാനായി ശ്രമിച്ച വയോധിക തെറിച്ച് വീണു. വെളളത്തിനോടൊപ്പം നീങ്ങിയ വയോധിക പാലത്തില്‍ ഇടിച്ച് വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചൊവ്വാഴ്ച അതിരാവിലെ അഞ്ച് മണിയോടു കൂടിയാണ് പരശുവയ്ക്കല്‍ റെയില്‍വേ പാലത്തില്‍ കൂടി കടന്ന് പോകുന്ന കുടിവെളള വിതരണ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡിന്റെ മറുവശത്തേക്ക് വലിയ ശക്തിയില്‍ വെളളം പുറത്തേക്ക് ചീറ്റി. ഇത്തരത്തില്‍ ശക്തിയില്‍ പുറത്തേക്ക് വന്നുകൊണ്ടിരുന്ന വെളളത്തെ മറികടന്ന് മറുവശത്തേക്ക് കടക്കുവാനായി ശ്രമിച്ച വൃദ്ധ വെളളത്തിന്റെ ശക്തിയില്‍ തെറിച്ചു വീണു. തെറിച്ചു വീണ വയോധിക പാലത്തിന്റെ കൈവരിയില്‍ തട്ടി പാലത്തിലേക്ക് തന്നെ വീണതിനാല്‍ വന്‍ അപകടം ഒഴിവായി. പുറത്തേക്ക് ചീറ്റിയ വെളളത്തെ മറികടക്കുവാനായി ശ്രമിച്ച നാലോളം ബൈക്ക് യാത്രക്കാരും തെറിച്ച് വീണ് നിസ്സാര പരിക്കോടെ രക്ഷപ്പെട്ടതായി പ്രദേശവാസികള്‍.
"
https://www.facebook.com/Malayalivartha