ഇനി കാത്തിരിപ്പില്ല; കണ്ണീർക്കടലായി സ്റ്റെല്ലസിന്റെ വീട്... വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ ആളെ കണ്ടെത്തി. പത്ത് ദിവസം മുമ്പ് വിഴിഞ്ഞത്ത് നിന്ന് കാണാതായ സ്റ്റെല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തമിഴ് നാട് രാമേശ്യരത്തിനടുത്തുള്ള തീരത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
പത്ത് ദിവസം മുമ്പ് അഞ്ചംഗ സംഘത്തിനൊപ്പം മത്സ്യബന്ധത്തിനായി പോയ വളളത്തിൽ നിന്ന് കാണാതായ വ്യക്തിയാണ് ഇദ്ദേഹം. ഇതിൽ രണ്ട് പേർ കടലിൽ പോകുകയും ബാക്കി മൂന്ന് പേർ നീന്തി രക്ഷപ്പെടുകയുമായിരുന്നു. അതിൽ ഒരാളുടെ മൃതദേഹം പൂവാർ ഭാഗത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്റ്റെല്ലസ് ഇരയമ്മനായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
നേരത്തെ കടൽ ക്ഷോഭമുണ്ടായിരുന്ന ഘട്ടത്തിലാണ് മത്സ്യബന്ധന വള്ളം മറിയുന്നതും തൊഴിലാളികളെ കാണാതാവുന്നതും. കഴിഞ്ഞ മാസം 30ന് വിഴിഞ്ഞത്തു നിന്ന് പോയ വള്ളംമറിഞ്ഞാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha