മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അപകടവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇവയില്‍ പലതും വ്യാജവുമാണ്. ഇതിനിടെ വിമാനാപകടം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ പ്രവചിച്ചിരുന്നുവെന്ന തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘ആലി കൊണ്ടോട്ടി’ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച കുറിപ്പില്‍ മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടമുണ്ടാകുമെന്നും ഇതില്‍ ഒരാള്‍ രക്ഷപ്പെടുമെന്നുമാണ് എഴുതിയിരിക്കുന്നു. അപകടത്തില്‍പെട്ട ഒരു വിമാനനത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ കുറിപ്പ് പങ്കുവെച്ചതായി കാണിക്കുന്ന ഒരു സ്ക്രീന്‍ഷോട്ടാണ് നിരവധി പേര്‍ പങ്കുവെയ്ക്കുന്നത്.
ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായതോടെ, പലരും 'ആലി കൊണ്ടോട്ടി'യുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും, ആ പോസ്റ്റ് അവിടെ നിലവിലുണ്ടെന്ന് കണ്ട് ഞെട്ടുകയും ചെയ്തു. 'ആലി'യാണ് വിമാന ദുരന്തത്തിന് കാരണക്കാരന്‍ എന്നും ചിലര്‍ ആരോപിക്കാന്‍ തുടങ്ങി. എന്നാല്‍, പ്രചരിക്കുന്ന ഈ വിവരങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് പിന്നീട് പുറത്തുവന്നു. നാല് ദിവസം മുമ്പ് ഫേസ്ബുക്കിലിട്ട ഒരു സാധാരണ പോസ്റ്റ്, അപകടം നടന്ന വ്യാഴാഴ്ച വൈകുന്നേരം തിരുത്തി വ്യാജപ്രവചനമാക്കി മാറ്റിയതായിരുന്നു.
ജൂണ്‍ 9-ന് ഉച്ചയ്ക്ക് 1:38-നാണ് 'ആലി കൊണ്ടോട്ടി' എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ഒരു പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: ''പോസറ്റീവ് വന്നാല്‍ നോര്‍ത്ത് ഇന്ത്യയില്‍ ക്ലിക്ക് ആയില്ലേലും 1000 കോടി തൂക്കും ആലിയാടാ പറയുന്നത് വെക്കടാ ഇതിന് മേലെ ഒരെണ്ണം''. എന്നാല്‍, വിമാന അപകടം നടന്ന വ്യാഴാഴ്ച (ജൂണ്‍ 12) വൈകുന്നേരം 6:40-ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ആദ്യ തിരുത്തില്‍, ''മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും, വീമാനത്തിലെ എല്ലാരും മരിക്കും'' എന്നാക്കി മാറ്റി.
കുറച്ചുസമയം കഴിഞ്ഞ്, വൈകുന്നേരം 7:39-ന് പോസ്റ്റ് വീണ്ടും തിരുത്തി. ഇത്തവണ ഒരു വിമാന അപകടത്തിന്റെ ചിത്രം കൂടി ചേര്‍ത്ത്, '#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും; വീമാനത്തിലെ എല്ലാരും മരിക്കും.'' എന്നാക്കി. ഏകദേശം ഒരു മിനിറ്റിനുള്ളില്‍ (രാത്രി 7:40-ന്) ഇത് വീണ്ടും തിരുത്തി. '#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും വീമാനത്തിലെ 99.5% ആള്‍ക്കാരും മരിക്കും.'' എന്നായിരുന്നു ഇത്തവണത്തെ തിരുത്ത്.
അവസാനമായി, രാത്രി 8:07-ന് പോസ്റ്റില്‍ വീണ്ടും മാറ്റം വരുത്തി. '#Prediction മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു വീമാനാപകടം ഉണ്ടാവും, ഒരാള്‍ രക്ഷപെടും'' എന്നാക്കി മാറ്റുകയായിരുന്നു. ഈ പോസ്റ്റ് ഇന്ന് പുലര്‍ച്ചെ 3:37-ന് ')tosP detidE ( എന്ന് കൂടി ചേര്‍ത്ത് വീണ്ടും തിരുത്തിയിട്ടുണ്ട്. (Edited Post) എന്നത് അക്ഷരങ്ങള്‍ മാറ്റി എഴുതിയാണ് )tosP detidE ( എന്നത്.
വിമാന അപകടം പോലെ നടുക്കുന്ന ദുരന്ത വാര്‍ത്തകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള ക്രൂരമായ തമാശകള്‍ ഒഴിവാക്കണമെന്ന് പ്രമുഖ ജോല്‍സ്യന്‍ ഹരി പത്തനാപുരം പ്രതികരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ട പോസ്റ്റ് കണ്ട് ഞെട്ടിപ്പോയെന്നും ഇത്തരം പ്രവചനങ്ങള്‍ സാധ്യമാണോ എന്ന ചോദ്യം ഉയര്‍ന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് സ്ത്യം മനസിലാക്കിയത്. മുമ്പ് ഇട്ട പോസ്റ്റിനെ എഡിറ്റ് ചെയ്തതാണ്. വിമാന അപകടം ഉണ്ടായ ശേഷം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. ഈ സമയത്തല്ല ഇത്തരം ഒരു ക്രൂരമായ തമാശയെന്നും ഹരി പത്തനാപുരം പറയുന്നു.
വിമാന അപകടത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനുമായ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവായ വ്യക്തിയെ വിളിച്ചിരുന്നുവെന്നും ഹരി പത്തനാപുരം പറയുന്നു. ഇതേ വിമാനം യുകെയില്‍ നിന്നും മടങ്ങുമ്പോള്‍ ആ വിമാനത്തില്‍ ക്യാബിന്‍ ക്രൂവായി പ്രവര്‍ത്തിക്കേണ്ടയാളായിരുന്നു. തന്റെ ഫോണ്‍ കോള്‍ എടുത്തശേഷം അയാള്‍ പൊട്ടിക്കരഞ്ഞു.
എന്നാല്‍ സഹോദരങ്ങളെ പോലെ സ്‌നേഹിച്ച സഹപ്രവര്‍ത്തകരാണ് അപകടത്തില്‍ മരിച്ചതെന്ന് പറഞ്ഞു കരഞ്ഞു. അപകടത്തില്‍ മരിച്ച സഹ പൈലറ്റില്‍ ഒരാള്‍ അടുത്ത സുഹൃത്താണ്. അയാളുടെ അമ്മ എയര്‍ ഇന്ത്യയിലെ ക്യാബിന്‍ ക്രൂവായിരുന്നു. മകനെ പൈലറ്റ് ആക്കണമെന്ന് ആഗ്രഹിച്ചു ആ ലക്ഷ്യത്തിലെത്തിച്ചുവെന്നും ഹരി പത്തനാപുരം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ഈ പോസ്റ്റുകൾ വ്യാപകമാകുന്നതിനിടെ തന്നെ മറ്റൊരു ജ്യതിഷിയെയും തിരയുകയാണ് സൈബർ ലോകം. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ ഒരാഴ്ച മുമ്പ് ഒരു ഇന്ത്യന്‍ ജ്യോതിഷി ഒരു വിനാശകരമായ വിമാനാപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ ആസ്ട്രോ ശര്‍മിഷ്ഠ എന്ന പേരില്‍ അറിയപ്പെടുന്ന ജ്യോതിഷി കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്. 2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം' എന്നായിരുന്നു ഇവര്‍ പ്രവചിച്ചിരുന്നത്. അതിനിടെ കഴിഞ്ഞയാഴ്ച സമൂഹമാധ്യമമായ എക്സില്‍ അവര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും എന്നാണ് അവര്‍ ആവര്‍ത്തിച്ചത്. തന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവചനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്നാണ് അവര്‍ അവകാശപ്പെട്ടത്.
ഈ മാസം അഞ്ചിനാണ് അവര്‍ വീണ്ടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. വിമാനാപകടത്തെ തുടര്‍ന്ന് ഇവരുടെ പ്രവചനം വൈറലായി മാറിക്കഴിഞ്ഞു. ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് വീണ്ടും നിങ്ങളുടെ കൃത്യത തെളിയിച്ചിരിക്കുന്നു എന്നാണ്. വിമാനാപകടത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രവചനം കേട്ട് ഞാന്‍ സ്ത്ബ്ധനായി ഇരുന്ന് പോയി എന്നും അദ്ദേഹം പറയുന്നു. മറ്റൊരാള്‍ ചോദിക്കുന്നത് നിങ്ങളുടെ പ്രവചനം എപ്പോഴും ഇത്ര കൃത്യമാകുന്നത് എങ്ങനെ എന്നാണ്. അഹമ്മദാബാദില്‍, വിമാനം തകര്‍ന്ന്വീണതിന് തൊട്ടു പിന്നാലെ ഇവരുടെ പ്രവചനം വലിയ തോതില്‍ വൈറലാകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യന്ത്രത്തകരാറാണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ അപകടത്തിലേക്ക് എത്തിയത് എന്നാണ് ഇനിയും മനസിലാക്കാന്‍ ഉള്ളത്.
https://www.facebook.com/Malayalivartha