Widgets Magazine
15
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരാവേദനയായി... മുലപ്പാല്‍ നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു


തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആരവം


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും....ജി 7 ഉച്ചകോടി നടക്കുന്ന കാനഡക്ക് പുറമെ സൈപ്രസ്, ക്രൊയേഷ്യ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും


82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇരു കുടുംബങ്ങൾ...


മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടില്‍ എംഡിഎംഎ അടക്കം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

14 JUNE 2025 05:24 PM IST
മലയാളി വാര്‍ത്ത

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ പരിശോധന നടന്നു. മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1949 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേരള പൊലീസ് പറഞ്ഞു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 99 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

110 പേര്‍ അറസ്റ്റിലായി. മാരക മയക്കുമരുന്നുകളായ എംഡിഎംഎ (6.21 ഗ്രാം), കഞ്ചാവ് (2.389 കി.ഗ്രാം), കഞ്ചാവ് ബീഡി (71 എണ്ണം) എന്നിവയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ജൂണ്‍ 13ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് യു.ജി പരീക്ഷ...  (11 minutes ago)

ബൈക്ക് ടാക്‌സി സര്‍വീസുകള്‍  (48 minutes ago)

ഭര്‍ത്താവ് വിദേശത്ത്....  (1 hour ago)

കെനിയയില്‍ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ....  (1 hour ago)

അഞ്ചിടത്ത് റെഡ് അലര്‍ട്ട്  (1 hour ago)

ആളുകളെല്ലാം സുരക്ഷിതര്‍...  (2 hours ago)

സംശയിക്കുന്ന ഒരു വസ്തുവും കടല്‍തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കരുത്...  (3 hours ago)

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്...  (3 hours ago)

മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ...  (3 hours ago)

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 25 ലക്ഷം രൂപ ഇടക്കാല സഹായം....  (3 hours ago)

ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ടീം തിരുവനന്തപുരത്ത് ടി20 മത്സരം കളിക്കും.  (4 hours ago)

ക്രൊയേഷ്യയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രഥമ സന്ദര്‍ശനം  (4 hours ago)

ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു  (8 hours ago)

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (8 hours ago)

വര്‍ക്കലയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 22കാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends