എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്.. അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്.. കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം..

അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് വിദഗ്ധര്‍ പലരും വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ടിട്ടുള്ള പല തീയരികളും ഇപ്പോൾ ചർച്ചയാവുകയാണ് . തകര്‍ന്ന് വീഴാന്‍ ഉണ്ടായ കാരണമെന്താണ് എന്ന കാര്യം വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.അഹമ്മദാബാദ് വിമാന അപകടത്തിന്റെ കാരണം ബ്ലോക് ബോക്‌സ് പരിശോധനയില്‍ വ്യക്തമാകും. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
അതിനിടെ എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്. യുകെ പൗരന്മാരും ആ വിമാനത്തില്‍ ഏറെ പേരുണ്ടായിരുന്നു. അവര്‍ക്കും ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തില്‍ അട്ടിമറി സൂചനകളൊന്നും ലഭിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നമാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് വന്ന പൈലറ്റിന്റെ മേയ് ഡേ കോളാണ് ഇതിന് കാരണം. അപ്പോഴും അട്ടിമറിയും പരിശോധിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്‍ഐഎ അന്വേഷണം ഇതിന് തെളിവാണ്.
അതിനിടെ അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്. ഗിയര്‍ ഉയര്‍ത്താന്‍ പൈലറ്റ് പറഞ്ഞപ്പോള്‍ കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണമെന്ന സംശയമാണ് ചില കോണുകള്‍ ഉയര്‍ത്തുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ കോ- പൈലറ്റിന്റെ വീഴ്ചയയിലേക്ക് വിരല്‍ ചൂണ്ടി ബ്രിട്ടീഷ് വിദഗ്ധന്‍ചര്‍ച്ച സജീവമാക്കുന്നു. പൈലറ്റും യു ട്യൂബറുമായ സ്റ്റീവാണ് കോ പൈലറ്റിനെ സംശയത്തില്‍ നിര്‍ത്തിയുള്ള അഭിപ്രായം പങ്കുവയ്ക്കുന്നത്.കോ-പൈലറ്റിനോട് ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോക്ക്പിറ്റില്‍ ഒരു പിഴവ് സംഭവിച്ചതായി
സംശയിക്കുന്നതായി സ്റ്റീവ് പറഞ്ഞു, ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. ഇത് എന്റെ അഭിപ്രായം മാത്രമാണ്. പൈലറ്റ് കോ-പൈലറ്റിനോട് ഉചിതമായ സമയത്ത് 'ഗിയര്‍ അപ്പ്' എന്ന് പറഞ്ഞതായി ഞാന്‍ കരുതുന്നു. 'കോ-പൈലറ്റ് ഗിയറിനു പകരം ഫ്‌ലാപ്പ് ഹാന്‍ഡില്‍ പിടിച്ച് ഫ്‌ലാപ്പുകള്‍ ഉയര്‍ത്തി. അങ്ങനെ സംഭവിച്ചാല്‍, ഈ വിമാനം പറക്കുന്നത് നില്‍ക്കും. ഉയര്‍ത്തുന്ന ഫ്‌ലാപ്പുകള്‍ വിമാനത്തിന്റെ വേഗതയും ഉയരവും വേഗത്തില്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് സ്റ്റീവ് പറഞ്ഞു.
https://www.facebook.com/Malayalivartha