മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം....

വാഹനപരിശോധനയ്ക്കിടെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെ കല്ലൂര്‍ക്കാട് വഴിയാഞ്ചിറയിലാണ് സംഭവം നടന്നത്. സീനിയര്‍ സി.പി.ഒ കെ.സി. ജിബിയോടൊപ്പം വാഹന പരിശോധനയിലായിരുന്നു എസ്.ഐ.
കൈകാണിച്ചിട്ടും നിര്‍ത്താതിരുന്ന സാന്‍ട്രോ കാറാണ് അപകടമുണ്ടാക്കിയത്. എസ്.ഐയുടെ വലതുകാലില്‍ കാര്‍ കയറ്റിയിറക്കി. പരിക്കേറ്റ എസ്.ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. നാഗപ്പുഴ ഭാഗത്തേക്ക് നിര്‍ത്താതെ പോയ കറുത്ത കാറിനുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.
സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha