സി.പി.എമ്മും ഇടതുപക്ഷ സർക്കാറും സനാതനധർമ്മത്തെ മാരകരോഗങ്ങളോടു ഉപമിച്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത് ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ സൂചന; തുറന്നടിച്ച് പി കെ കൃഷ്ണദാസ്

ശബരിമല അയ്യപ്പഭക്തജന സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത് ശബരിമലയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.
രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും കൊണ്ട് ആചാരലംഘനം നടത്തിച്ച സി.പി.എമ്മും ഇടതുപക്ഷ സർക്കാറും സനാതനധർമ്മത്തെ മാരകരോഗങ്ങളോടു ഉപമിച്ച തമിഴ്നാട് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിലൂടെ ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ഇപ്പോഴും ശ്രമിക്കുന്നതിന്റെ സൂചന ആണ്.
പോലീസിന്റെ സഹായത്തോടെ ആചാരലംഘനം നടത്തിച്ച പിണറായി സർക്കാർ ഭക്തജനങ്ങളോട് ആദ്യം മാപ്പ് പറയണം എന്നും സനാതനധർമ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും മാപ്പ് പറഞ്ഞ ശേഷം മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ ബിജെപി അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ഈ സംഗമത്തിൽ സ്റ്റാലിനെയും മകനെയും തടയാൻ ബിജെപി തയ്യാറാവും എന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha