രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി സജി ചെറിയാന്‍. സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധിയാണതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ബുദ്ധിമാനായിരുന്നുവെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ധാര്‍മികതയുടെ അളവുകോല്‍ വ്യത്യസ്തമാണെന്നും മുകേഷിനേക്കാള്‍ കാഠിന്യം കൂടിയ ധാര്‍മിക പ്രശ്‌നമാണ് രാഹുലിന്റെതെന്നും മന്ത്രി പറഞ്ഞു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ മുമ്പ് രാജി വെച്ചതെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവെക്കുകയാണ് രാഹുല്‍ ബുദ്ധിമാനാണെങ്കില്‍ ചെയ്യേണ്ടിയിരുന്നതെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്തതെന്നുമാണ് മന്ത്രിയുടെ അഭിപ്രായം.
വി.ഡി സതീശനെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. കെ.കരുണാകരന്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിലെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha