ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ

ഗ്രൂമിങ്ങിന് കൊണ്ടുപോയ പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി അധികൃതര്‍ കൊന്നെന്ന പരാതിയുമായി സംവിധായകന്‍ നാദിര്‍ഷ. സമൂഹമാധ്യമത്തിലൂടെയാണ് നാദിര്‍ഷ ആരോപണം ഉന്നയിച്ചത്. പിന്നാലെ ആശുപത്രിക്കെതിരെ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. പൂച്ചയ്ക്ക് അനസ്‌തേഷ്യ നല്‍കിയത് ഡോക്ടര്‍ തന്നെയാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി ഉടമ ഡോ. അനീഷ് ആന്റണി പ്രതികരിച്ചു. കൃത്യമായ അളവിലാണു മരുന്നു നല്‍കിയത്. പെട്ടെന്നാണ് ഹൃദയസ്തംഭനമുണ്ടായത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ഡോക്ടര്‍ പറഞ്ഞു. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുളിപ്പിച്ച് വൃത്തിയാക്കാന്‍ കൊണ്ടുപോയ പൂച്ചയെ കൊന്നെന്നാണ് താരം സമൂഹമാധ്യമത്തിലൂടെ ആരോപിച്ചത്.
''ERNAKULAM PET Hospital . Near Renai medicity നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്''- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
''മൂന്നു വര്‍ഷമായി ഞങ്ങള്‍ക്കൊപ്പമുള്ളതാണ് സ്‌നോബെല്‍ എന്ന പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ച. ചക്കര എന്നാണു ഞങ്ങളതിനെ വിളിച്ചിരുന്നത്. കുളിപ്പിച്ച് വൃത്തിയാക്കാനായി മകളാണ് ചക്കരയെ മൃഗാശുപത്രിയില്‍ കൊണ്ടുപോയത്. മയക്കാതെ ഗ്രൂം ചെയ്യാമെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. പക്ഷേ മയക്കാതെ ചെയ്യാന്‍ കഴിയില്ലെന്നു മകള്‍ പറഞ്ഞപ്പോള്‍ ഇതിനേക്കാള്‍ വലുതിനെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് ജീവനക്കാര്‍ പൂച്ചയുടെ കഴുത്തില്‍ ചരടു കെട്ടി വലിച്ചു കൊണ്ടുപോയി. എന്നാല്‍ കുറച്ചു കഴിഞ്ഞ് പൂച്ച ചത്തെന്ന് ജീവനക്കാര്‍ അറിയിച്ചു. മയക്കുന്നതിനിടെ ഹൃദയാഘാതം വന്നതാണു കാരണമെന്നും അറിയെച്ചെന്നും നാദിര്‍ഷ പറഞ്ഞു.
https://www.facebook.com/Malayalivartha