ഇറാൻ ഇസ്രായേൽ പോരാട്ടം കടുക്കുന്നു; മേഖലയിലുടനീളം പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ

ഇന്നലെ രാത്രി ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത് സംഭവം വലിയ രീതിയിലുള്ള സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് . ഇന്ധനം കുറവായതിനെ തുടർന്നായിരുന്നു പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടതും അത്തരത്തിൽ ഇറങ്ങാൻ അനുവാദം നൽകിയതും. തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത് എഫ് 35 വിമാനമാണ്. നിലവിൽ മറ്റു ദുരൂഹതകൾ സംഭവവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നില്ല എങ്കിൽ പോലും ഇതുമായി ചേർത്ത് വായിക്കേണ്ടുന്ന മറ്റൊരു സംഭവമുണ്ട്. ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.
മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധമാണ് അരങ്ങേറുന്നത്. ഇറാൻ ഇസ്രായേൽ പോരാട്ടം കടുക്കുകയാണ് .ഇതിനിടയിൽ മേഖലയിലുടനീളം പിന്തുണ നൽകുന്നതിനായി ബ്രിട്ടൻ യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൈനിക സന്നാഹങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുകയാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കാനഡയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകരോട് ബ്രിട്ടൻ പ്രധാനമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
ആണവായുധം നിർമ്മിക്കുന്നത് തടയുന്നതിനായി ഇസ്രായേൽ തങ്ങളുടെ പഴയ ശത്രുവായ ഇറാന് നേരെ വ്യോമാക്രമണം നടത്തി. ഇറാനും ഇസ്രായേലും മിസൈലുകളും വ്യോമാക്രമണങ്ങളും നടത്തി . കമാൻഡർമാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തി, ആണവ കേന്ദ്രങ്ങൾ ബോംബിട്ടു. ഇതിനു പിന്നാലെയായിരുന്നു ബ്രിട്ടൻ പ്രധാനമന്ത്രി തങ്ങളുടെ യുദ്ധ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചത്. ജെറ്റുകൾ ഉൾപ്പെടെയുള്ള ആസ്തികൾ ഞങ്ങൾ ഈ മേഖലയിലേക്ക് മാറ്റുകയാണ്, അത് മേഖലയിലെ അടിയന്തര സാഹചര്യങ്ങൾക്കുള്ള സഹായത്തിനായിട്ടാണ് മാറ്റുന്നതെന്നും സ്റ്റാർമർ വ്യക്തമാക്കിയിരുന്നു.ഇറാഖിലെയും സിറിയയിലെയും ഭീഷണികളെ ചെറുക്കുന്നതിനുനായി ബ്രിട്ടന് ഇതിനകം മിഡിൽ ഈസ്റ്റിൽ യുദ്ധവിമാനങ്ങളുണ്ട്.
എന്നാൽ മേഖലയിലെ സ്ഥിതി വഷളാകുകയാണെന്ന് വ്യക്തമായപ്പോൾ വെള്ളിയാഴ്ച രാവിലെ മുതൽ സൈനികർ വിന്യാസ തയ്യാറെടുപ്പുകൾക്ക് തുടക്കമിട്ടതായി പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് താവളങ്ങളിൽ നിന്ന് കൂടുതൽ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്, കൂടുതൽ യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്നും ബ്രിട്ടൻ വക്താവും കൂട്ടിച്ചേർത്തു. ഇത്തരത്തിൽ മിഡിൽ ഈസ്റ്റിലേക്ക് ബ്രിട്ടൻ യുദ്ധ വിമാനങ്ങൾ മാറ്റുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയിൽ അതായത് കേരളത്തിൽ ബ്രിട്ടന്റെ യുദ്ധ വിമാനം അടിയന്തര ലാൻഡിങ് നടത്തിയത് പല തരത്തിലുള്ള ആശങ്കകളിലേക്കും സംശയങ്ങൾക്കും ആയിരുന്നു വഴി വച്ചത്. മിഡിൽ ഈസ്റ്റിൽ ബ്രിട്ടൻ യുദ്ധ വിമാനം വിന്യസിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കേരളത്തിലേക്ക് ബ്രിട്ടന്റെ യുദ്ധ വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാന വാഹിനികപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ധം കുറവായതിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. മറ്റു രീതിയിൽ ഉള്ള ആശങ്കൾക്കൊന്നും സ്ഥാനമില്ല. എന്നാൽ, ഇന്ത്യൻ സൈന്യത്തിൻറെ അനുമതി കിട്ടിയതിന് ശേഷം മാത്രമേ ഇന്ധം നിറയ്ക്കാൻ സാധിക്കൂ എന്ന രീതിയിൽ ആണ് നിലവിലെ സ്ഥിതി . കരസേന, വ്യോമസേന മേധാവികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ധനം നിറയ്ക്കാൻ സാധിക്കൂ. സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്. സുരക്ഷാ പരിശോധന നടത്തുക വ്യോമസേനയുടെ നേതൃത്വത്തിലായിരിക്കും . വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സൈന്യത്തിൻറെ പരിശോധനകൾ നടന്നതിന് ശേഷമേ ഈ കാര്യത്തി കൂടുതൽ വ്യക്തതയുണ്ടാകൂ.
https://www.facebook.com/Malayalivartha