22 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്ന കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

സങ്കടക്കാഴ്ചയായി.... കഴിഞ്ഞ 22 വര്‍ഷമായി ഒമാനില്‍ ഡയറി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ച് ചെയ്ത ശേഷം സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
മസ്കറ്റ് അല്‍ ഖുവൈര്‍ ബുര്‍ജീല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പിതാവ്: രാമചന്ദ്ര ശ്രീനിവാസ. മാതാവ് കേശവ ഗീത. ഭാര്യ: അശ്വിനി. മകള്‍ കൃതി. ഭാര്യ: അശ്വിനി, മകള്‍ കൃതി.
https://www.facebook.com/Malayalivartha