ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങി മരിച്ച നിലയില്‍...

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ച നിലയില്‍. കരമന കൊച്ചു കാട്ടാന്‍വിള ടി.സി 20/1724 കേശവഭവനില്‍ സര്‍ക്കാര്‍ കോണ്ട്രാക്ടര് കെ. സതീശന് (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു
ശനിയാഴ്ച രാത്രി 9ന് ശേഷമാണ് സംഭവമെന്നാണ് നിഗമനത്തിലുള്ളത്. ഇന്നലെ രാവിലെ 10.30ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. ബിന്ദുവിന്റെ അമ്മയും വിദേശത്തുള്ള മകന് സജിത്തും ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെയാണ് ബിന്ദുവിന്റെ സഹോദരന് ബിനു വീട്ടിലെത്തിയത്.
കതകും ജനാലകളും പൂട്ടിയ നിലയിലായതിനാല്‍ തൊട്ടടുത്ത് താമസിക്കുന്ന സതീശന്റെ ജ്യേഷ്ഠനെ ബിനു വിവരമറിയിച്ചു. പിന്നീട് കുറ്റിയിടാത്ത ഒരു ജനല്‍ പാളി ഇരുവരും ചേര്‍ന്നു തുറന്നു നോക്കിയപ്പോഴാണ് ഹാളില്‍ സതീശന് രക്തം വാര്‍ന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പിന്നിലെ വാതില്‍ ചവിട്ടി തുറന്നു അകത്തുകയറിയപ്പോഴാണ് ബിന്ദു തൂങ്ങിനില്ക്കുന്നതായും കണ്ടത്.
ബിന്ദുവിന്റെ വസ്ത്രത്തില്‍ സതീശന്റെ രക്തം പുരണ്ടിട്ടുണ്ടായിരുന്നു. സതീശനെ ബിന്ദു ഉറക്കത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് .
"
https://www.facebook.com/Malayalivartha