ചാലക്കുടിയിലെ പെയിന്റ്, ഹാര്ഡ്വെയര് കടയ്ക്ക് തീപിടിച്ചു... തീ നിയന്ത്രണവിധേയമാക്കി

ചാലക്കുടിയിലെ പെയിന്റ്, ഹാര്ഡ്വെയര് കടയില്‍ തീപിടുത്തം. ഊക്കന്‍സ് പെയിന്റ്, ഹാര്ഡ്വെയര് കടയില്‍ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തമുണ്ടായത്. കടയ്ക്ക് തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉണ്ട്. അവിടെ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ മാറ്റാനുള്ള ശ്രമം തുടരുന്നു. തീ നിയന്ത്രണ വിധേയമായിട്ടില്ല. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.
കടയിലെ പെയിന്റും തിന്നറുകളും മറ്റും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേര്‍ന്ന് മാറ്റുന്നു. ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.
പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നും രണ്ട് ഫയര്‍ യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. പ്രദേശത്ത് കറുത്ത പുക ഉയരുന്നു. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രണവിധേയമാക്കി.
https://www.facebook.com/Malayalivartha