ആലപ്പുഴയില്‍ ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...

ആലപ്പുഴയില്‍ ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ഇരുമ്പുപാലം കൊട്ടാരച്ചിറയില്‍ ഡോണ്‍ തോമസ് ജോസഫി (15) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴോടെ പുറക്കാട് തീരത്തടിഞ്ഞത്.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കേളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴ ബീച്ചില്‍ ഞായര്‍ വൈകിട്ട് 4.45 ഓടെയാണ് തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂളിലെ സഹപാഠികളായ ആറ് പേര്‍ക്കൊപ്പം ബീച്ചില്‍ ഫുട്ബോള്‍ കളിക്കാനെത്തിയ ഡോണ്‍ തിരയില്‍പ്പെട്ടുപോയത്.
കളിക്ക് ശേഷം വിദ്യാര്‍ഥിസംഘം ശക്തമായ തിര അവഗണിച്ച് വിജയ പാര്ക്കിന് ഏകദേശം 300 മീറ്റര്‍ വടക്ക് ഭാഗത്ത് കടലിലിറങ്ങുകയായിരുന്നു. പൊടുന്നനെ ഡോണിനെ തിരയ്ക്കൊപ്പം കാണാതായി. സുഹൃത്തുക്കള്‍ നാട്ടുകാരെ വിളിച്ച്കൂട്ടിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായാതിനാല് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അഗ്നിരക്ഷാസേന, നോര്‍ത്ത് പൊലീസ്, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും തെരച്ചിലും ദുഷ്കരമായി. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്: ജോസഫ് തോമസ്. അമ്മ: ഷിജി. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha

























